മയക്കുമരുന്നുകളുമായി അഞ്ചുപേർ പിടിയിൽ
text_fieldsകുവൈത്ത് സിറ്റി: മയക്കുമരുന്നുകളുമായി അഞ്ചുപേരെ ക്രിമിനൽ സെക്യൂരിറ്റി വിഭാഗം പിടികൂടി. ഇവരിൽനിന്ന് അര കിലോ ഷാബു, രാസവസ്തുക്കൾ, 70 സൈക്കോട്രോപിക് ഗുളികകൾ എന്നിവ പിടിച്ചെടുത്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പിടിച്ചെടുത്ത വസ്തുക്കൾ വിൽപനക്ക് എത്തിച്ചതാണെന്ന് പ്രതികൾ സമ്മതിച്ചിട്ടുണ്ട്. ഇവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും. പ്രതികളെയും പിടിച്ചെടുത്ത വസ്തുക്കളും ബന്ധപ്പെട്ട വകുപ്പിന് കൈമാറി.
രാജ്യത്തേക്ക് ലഹരിവസ്തുക്കളും ഗുളികകളും കടത്തുന്നത് ചെറുക്കുന്നതിനും കള്ളക്കടത്തുകാരെ കണ്ടെത്തുന്നതിനുമായുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് ആഭ്യന്തര മന്ത്രാലയം പബ്ലിക് റിലേഷൻസ് ആൻഡ് സെക്യൂരിറ്റി മീഡിയ വിഭാഗം അറിയിച്ചു.
ലഹരികടത്തുകാരെ ശക്തമായി നേരിടാൻ ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് തലാൽ ഖാലിന് അൽ അഹമ്മദ് അസ്സബാഹിന്റെ നിർദേശമുണ്ട്. ലഹരിമാഫിയക്കെതിരെ സുരക്ഷാ ഉദ്യോഗസ്ഥരുമായി സഹകരിക്കാനും ഇത്തരക്കാരെ കണ്ടാൽ അറിയിക്കാനും അധികൃതർ അഭ്യർഥിച്ചു. വിവരങ്ങൾ എമർജൻസി നമ്പറിലേക്കും (112) ഡ്രഗ് കൺട്രോൾ ഡിപ്പാർട്മെന്റ് ഹോട്ട്ലൈനിലേക്കും (1884141) അറിയിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.