ഗസ്സക്ക് അഞ്ചുലക്ഷം ഡോളറിന്റെ അടിയന്തര സഹായം
text_fieldsകുവൈത്ത് സിറ്റി: ഗസ്സയിലെ ഫലസ്തീനികൾക്കുള്ള അടിയന്തര സഹായമായി കുവൈത്ത് സൊസൈറ്റി ഫോർ റിലീഫ് ഈജിപ്തിലെ ദാർ അൽ ഓർമാൻ ചാരിറ്റിയുമായി 5,00,000 ഡോളറിന്റെ കരാർ. ഫലസ്തീനികൾക്കുള്ള സഹായത്തിന്റെ വ്യാപ്തി വർധിപ്പിക്കണമെന്ന രാഷ്ട്രീയ നേതൃത്വത്തിന്റെ നിർദേശങ്ങൾക്ക് അനുസൃതമായാണ് ഇതെന്ന് കുവൈത്ത് ആസ്ഥാനമായുള്ള ചാരിറ്റി ബോർഡ് ഓഫ് ട്രസ്റ്റി അംഗം ഡോ. മുഹമ്മദ് അൽ ഷർഹാൻ പറഞ്ഞു. ഗസ്സയിലെ ഫലസ്തീനികൾക്കുവേണ്ടിയുള്ള കുവൈത്തിന്റെ മുൻകാല സഹായ പരിപാടികൾ അദ്ദേഹം സൂചിപ്പിച്ചു. മാനുഷിക സഹായം നൽകൽ കുവൈത്തികളുടെ ചരിത്രപരമായ നീതിബോധമാണെന്നും അദ്ദേഹം വിശേഷിപ്പിച്ചു.ഫലസ്തീനികളെ സഹായിക്കുന്നത് നിയമപരവും ധാർമികവുമായ ബാധ്യതയാണെന്ന് ഈജിപ്ത് ആസ്ഥാനമായുള്ള ചാരിറ്റി മേധാവി അഹ്മദ് അൽഗെന്ദി പറഞ്ഞു. ഫലസ്തീനികളുടെ ആവശ്യങ്ങൾക്ക് അടിയന്തരമായി പ്രതികരിക്കുന്ന കുവൈത്ത് ചാരിറ്റികളുടെ ശ്രമങ്ങളെ അദ്ദേഹം അഭിനന്ദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.