കുവൈത്തിൽ അഞ്ചു വാക്സിനേഷൻ കേന്ദ്രങ്ങൾകൂടി സ്ഥാപിച്ചു
text_fieldsകുവൈത്ത് സിറ്റി: കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിനു കീഴിൽ അഞ്ച് കോവിഡ് പ്രതിരോധ കുത്തിവെപ്പ് കേന്ദ്രങ്ങൾകൂടി സ്ഥാപിച്ചു.ഫർവാനിയ ഗവർണറേറ്റിലെ അർദിയ അൽ ഷമ്മാലി ഹെൽത്ത് സെൻറർ, ഹവല്ലി ഗവർണറേറ്റിലെ സൽവ സ്പെഷലിസ്റ്റ് സെൻറർ, കാപിറ്റൽ ഗവർണറേറ്റിലെ മുസീദ് ഹമദ് അൽ സാലിഹ് ഹെൽത്ത് സെൻറർ, അഹ്മദി ഗവർണറേറ്റിലെ ഇൗസ്റ്റ് അഹ്മദി ഹെൽത്ത് സെൻറർ, ജഹ്റ ഗവർണറേറ്റിലെ ജാബിർ അൽ അഹ്മദ് ആരോഗ്യകേന്ദ്രം എന്നിവിടങ്ങളിൽകൂടിയാണ് കോവിഡ് പ്രതിരോധ കുത്തിവെപ്പ് സൗകര്യം ആരംഭിച്ചത്.
രാജ്യത്ത് സെപ്റ്റംബറോടെ ഭൂരിഭാഗം പേർക്കും കുത്തിവെപ്പെടുക്കാൻ കഴിയുമെന്നാണ് കരുതുന്നത്. വാക്സിൻ ലഭ്യതക്കുറവാണ് ദൗത്യം വേഗത്തിലാക്കാൻ തടസ്സം. ആഗോളതലത്തിലെ വാക്സിൻ ദൗർലഭ്യം പരിഹരിക്കപ്പെട്ട് കൂടുതൽ ഡോസ് എത്തുന്നതോടെ പ്രതിദിനം കൂടുതൽ പേർക്ക് വാക്സിൻ നൽകാനുള്ള മറ്റു സൗകര്യങ്ങൾ ഒരുക്കാൻ ആരോഗ്യ മന്ത്രാലയം സജ്ജമാണ്. വരുന്ന മാസങ്ങളിൽ കൂടുതൽ ഡോസ് എത്തുന്നതോടെ വാക്സിനേഷൻ നടപടി വേഗത്തിലാക്കാൻ കഴിയും. കൂടുതൽ വാക്സിൻ എത്തുകയും എല്ലാ കേന്ദ്രങ്ങളും പ്രവർത്തിക്കുകയും ചെയ്യുന്നതോടെ ഒരു ദിവസം 20,000 പേർക്ക് കുത്തിവെപ്പ് എടുക്കാം. ആഗോളതലത്തിലെ വാക്സിൻ ദൗർലഭ്യം ഏതാനും മാസങ്ങൾക്കകം തീരുമെന്നാണ് കരുതുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.