പൊലീസിനെ മർദിച്ചാൽ അഞ്ചു വർഷം തടവും 5000 ദീനാർ പിഴയും
text_fieldsകുവൈത്ത് സിറ്റി: പൊലീസുകാർക്കെതിരായ അതിക്രമം അവസാനിപ്പിക്കാൻ നടപടികൾ കർശനമാക്കി അധികൃതർ. ഇത്തരം സംഭവങ്ങളിൽ ശക്തമായ നിയമനടപടികളിലൂടെ പ്രതികൾക്ക് ശിക്ഷ ഉറപ്പാക്കുമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ഡ്യൂട്ടിയിലുള്ള പൊലീസുകാരനെ മർദിച്ചാൽ അഞ്ചു വർഷം വരെ തടവും 5000 ദീനാർ വരെ പിഴയും ലഭിക്കും.
വാക്കാലും ആംഗ്യത്താലുമുള്ള അധിക്ഷേപവും മറ്റും നടത്തിയാൽ രണ്ടുവർഷം വരെ തടവും 3000 ദീനാർ വരെ പിഴയുമാണ് ശിക്ഷ ലഭിക്കുക.
നിയമങ്ങൾ പാലിക്കാൻ സ്വദേശികളോടും വിദേശികളോടും ആഭ്യന്തര മന്ത്രാലയം അഭ്യർഥിച്ചു. പൊലീസിനെതിരായ അതിക്രമം വർധിക്കുന്നത് ആഭ്യന്തര മന്ത്രാലയം ഗൗരവത്തിലെടുത്തിട്ടുണ്ട്.
പൊലീസ് പട്രോൾ ടീം സർവിസ് റിവോൾവറും അഞ്ചു ബുള്ളറ്റും കരുതണമെന്ന് ട്രാഫിക് സെക്ടർ അസിസ്റ്റൻറ് അണ്ടർ സെക്രട്ടറി നിർദേശം നൽകിയിരുന്നു. കുവൈത്തിൽ സമീപ കാലത്ത് പൊലീസുകാർക്കെതിരായ അതിക്രമങ്ങൾ വർധിച്ചു. ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരൻ കുത്തേറ്റുമരിച്ചത് ജൂൺ 28നാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.