പതാക കത്തിച്ച സംഭവം; ഈജിപ്ത് സഹകരണത്തിന് നന്ദി അറിയിച്ച് കുവൈത്ത്
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിന്റെ പതാക കത്തിക്കുന്ന ദൃശ്യം സമൂഹമാധ്യമത്തിൽ പ്രചരിപ്പിച്ച വ്യക്തിയെക്കുറിച്ച അന്വേഷണത്തിൽ ഈജിപ്തിന്റെ സഹകരണത്തിനും ദ്രുത പ്രതികരണത്തിനും കുവൈത്ത് വിദേശകാര്യ മന്ത്രാലയം നന്ദി അറിയിച്ചു. സംഭവത്തിന്റെ വിഡിയോ ക്ലിപ് സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിട്ടുണ്ടെന്ന് മന്ത്രാലയം സ്ഥിരീകരിച്ചു.
എന്നാൽ, അക്കൗണ്ടിന്റെ ഉപയോക്താവ് ഈജിപ്തുകാരനോ ഈജിപ്തിൽ താമസിക്കുന്നവരോ ആണെന്ന് തെളിയിക്കുന്ന ഏതെങ്കിലും തെളിവുകളില്ലെന്ന് ഈജിപ്ഷ്യൻ അധികൃതർ അറിയിച്ചതായും കുവൈത്ത് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. അതേസമയം, ഇരു രാജ്യങ്ങളും തമ്മിലുള്ള സാഹോദര്യബന്ധം ദൃഢമാണെന്നും ബന്ധങ്ങളെ ദുർബലപ്പെടുത്താൻ ഉദ്ദേശിച്ചുള്ള എല്ലാ ശ്രമത്തിനെതിരെയും ആവശ്യമായ നടപടിയെടുക്കുന്നത് പരസ്പര താൽപര്യമാണെന്നും വ്യക്തമാക്കി.
ദിവസങ്ങൾക്കുമുമ്പാണ് കുവൈത്തിന്റെ ദേശീയപതാക കത്തിക്കുന്ന വിഡിയോ ഒരാൾ സമൂഹമാധ്യമത്തിൽ പോസ്റ്റു ചെയ്തത്.
ഇയാൾക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് കുവൈത്ത് വ്യക്തമാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.