ഫ്ലാറ്റുകളിൽ നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് തുടരൻ നിയമലംഘനങ്ങൾ
text_fieldsകുവൈത്ത് സിറ്റി: ഹവല്ലി മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തില്‍ രാജ്യത്തെ ഫ്ലാറ്റുകള്‍ കേന്ദ്രീകരിച്ചു കഴിഞ്ഞ ദിവസങ്ങളിലായി നടത്തിയ പരിശോധനയില്‍ 30 നിയമലംഘനങ്ങൾ കണ്ടെത്തിയതായി അധികൃതർ അറിയിച്ചു. പരിശോധനക്കിടയിൽ 80 പേരെ താക്കീത് ചെയ്തു വിട്ടതായും റിപ്പോര്‍ട്ടു ചെയ്തതായി മുനിസിപ്പാലിറ്റി അധികൃതര്‍ ചൂണ്ടിക്കാട്ടി. താമസത്തിനുപയോഗിക്കുന്ന കെട്ടിടങ്ങള്‍ വാണിജ്യാവശ്യത്തിനായി ഉപയോഗിച്ചതിനാണ് പിഴയും താക്കീതുകളും മുനിസിപ്പാലിറ്റി വകുപ്പു ചുമത്തിയത്. താക്കീത് ലഭിച്ചവർ ഒരാഴ്ചക്കകം തന്നെ സ്വത്തുക്കള്‍ തിരിച്ചു നല്‍കണമെന്നും മുനിസിപ്പാലിറ്റി നിർദേശിച്ചിട്ടുണ്ട്.
നിയമലംഘനം നടത്തിയവരുടെ വിവരണങ്ങള്‍ നീതിന്യായവകുപ്പിനു കൈമാറിയിട്ടുണ്ട്. കെട്ടിടത്തിെൻറ ഏറ്റവും താഴത്തെനില അനധികൃത കച്ചവടങ്ങള്‍ക്കായി ഉപയോഗിച്ചാല്‍ ഒരു മീറ്ററിനു 1000 മുതല്‍ 5000 ദീനാര്‍ വരെ പിഴയാണ് മുനിസിപ്പാലിറ്റി ഈടാക്കി വരുന്നത്. അതേസമയം, കെട്ടിടത്തിെൻറ ബേസ്മെൻറിലാണ് നിയമലംഘനം നടത്തിയതെങ്കിൽ ഒരു മീറ്ററിനു 1000 ദീനാറാണ് പിഴത്തുക ഒടുക്കേണ്ടത്. അനധികൃതമായി പാര്‍ക്കിങ് സൗകര്യത്തിനുവേണ്ടി ഉപയോഗിക്കുന്ന കെട്ടിടത്തിനു 800 ദീനാറാണ് മുനിസിപ്പാലിറ്റി പിഴ ഇൗടാക്കുന്നത്. ഫ്ലാറ്റുകള്‍ കേന്ദ്രീകരിച്ചു രാജ്യത്ത് നിരവധി അനധികൃത ബിസിനസുകള്‍ നടത്തിവരുന്നുണ്ട്. പ്ലേ സ്കൂളുകളും നഴ്സറികളുമാണ് കൂടുതലും ഇത്തരം മേഖലയില്‍ കണ്ടുവരുന്നത്.
മുനിസിപ്പാലിറ്റിക്കു ലഭിച്ച വിവരത്തെ തുടര്‍ന്നായിരുന്നു സംഘം ഹവല്ലി കേന്ദ്രീകരിച്ചു പരിശോധന നടത്തിയത്.നിയമലംഘനം നടത്തിയവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്നും വരും ദിവസങ്ങളില്‍ രാജ്യത്തെ മുഴുവന്‍ ഗവര്‍ണറേറ്റുകളും കേന്ദ്രീകരിച്ചു പരിശോധന നടത്തുമെന്നും അധികൃതര്‍ അറിയിച്ചു.
ഹവല്ലി മുനിസിപ്പാലിറ്റി ഉന്നത ഉദ്യോഗസ്ഥന് എൻജിനീയര്‍ ആയിദ് അല്‍ ഹാജിരി നേതൃത്വത്തിലായിരുന്നു സംഘം പരിശോധന നടത്തിയിരുന്നത്.
നിയമലംഘനവുമായി ബന്ധപ്പെട്ട ഏതെങ്കിലും തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ അറിയുകയാണെങ്കില്‍ 139 എന്ന ഹോട്ട്ലൈന്‍ നമ്പര്‍ മുഖേനയോ മുനിസിപ്പാലിറ്റിയുടെ ഔദ്യോഗിക വെബ്സൈറ്റ് മുഖേനയോ അറിയിക്കണമെന്നും മുനിസിപ്പാലിറ്റി അധികൃതര്‍ ആവശ്യപ്പെട്ടു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.