കുവൈത്ത് മുനിസിപ്പാലിറ്റിയില്‍ ഫ്ലെക്സിബിൾ ജോലിസമയം
text_fieldsകുവൈത്ത് സിറ്റി: കുവൈത്ത് മുനിസിപ്പാലിറ്റിയില്‍ ഫ്ലെക്സിബിൾ ജോലിസമയം നടപ്പാക്കുന്നു. ഇത് സംബന്ധമായ ഉത്തരവ് മുനിസിപ്പൽ കൗൺസിൽ ആക്ടിങ് സെക്രട്ടറി ജനറൽ ഡോ. ഫഹദ് അൽ ഒതൈബി പുറത്തിറക്കി. പുതിയ സമയക്രമം പ്രകാരം രാവിലെ ഏഴ് മുതൽ ഒമ്പത് വരെ ജീവനക്കാര്‍ക്ക് ജോലിയില്‍ പ്രവേശിക്കാം. പ്രതിദിനം ഏഴ് മണിക്കൂറായിരിക്കും പ്രവൃത്തി സമയം. യോജിക്കുന്ന സമയം ജീവനക്കാർക്ക് തിരഞ്ഞെടുക്കാം. 30 മിനിറ്റ് ഗ്രേസ് പിരീഡ് അനുവദിക്കും.
പുതിയ നിയമം വരുന്നതിലൂടെ തൊഴിലാളികളുടെ ഉൽപാദനക്ഷമത വർധിപ്പിക്കാനും നിലവിലെ രൂക്ഷമായ ഗതാഗത പ്രശ്നത്തിന് പരിധി വരെ പരിഹാരമാകുമെന്നുമാണ് അധികൃതർ പ്രതീക്ഷിക്കുന്നത്. സർക്കുലർ പുറപ്പെടുവിച്ച് അഞ്ച് പ്രവൃത്തി ദിവസത്തിനുള്ളിൽ അവരുടെ വകുപ്പുകളിലൂടെ തിരഞ്ഞെടുത്ത സമയത്തെക്കുറിച്ച് അഡ്മിനിസ്ട്രേറ്റിവ് അഫയേഴ്സ് ഡിപ്പാർട്ട്മെന്റിനെ ജീവനക്കാർ അറിയിക്കണമെന്ന് മുനിസിപ്പല്‍ അധികൃതര്‍ അറിയിച്ചു. ഞായറാഴ്ച ആരംഭിച്ച് വ്യാഴാഴ്ച അവസാനിക്കുന്ന രീതിയിലാണ് കുവൈത്തിലെ പ്രവൃത്തി ദിനങ്ങള്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.