ഫ്ലെക്സിബിൾ പ്രവൃത്തി സമയം; വീണ്ടും കൊണ്ടുവരാന്‍ ആലോചന
text_fieldsകുവൈത്ത് സിറ്റി: സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഫ്ലെക്സിബിൾ പ്രവൃത്തി സമയം വീണ്ടും കൊണ്ടുവരാന്‍ ആലോചന. ഇതുസംബന്ധമായ ചര്‍ച്ചകള്‍ ഡെമോഗ്രാഫിക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആരംഭിച്ചതായി പ്രാദേശിക മാധ്യമമായ അൽ ഖബസ് റിപ്പോര്‍ട്ട് ചെയ്തു. പുതിയ സമയ ക്രമത്തിന്റെ അന്തിമരൂപം ഉടന്‍ തയാറാകുമെന്നാണ് സൂചനകള്‍. ആദ്യഘട്ടത്തിൽ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പിലാക്കുന്ന സമയക്രമം, അധികാരികളുടെ വിലയിരുത്തലിനുശേഷം സ്ഥിരപ്പെടുത്തും.
പുതിയ അധ്യയന വർഷം ആരംഭിക്കുന്നതിന് മുമ്പ് വിദ്യാഭ്യാസ മന്ത്രാലയത്തിൽ ഫ്ലെക്സിബിൾ പ്രവൃത്തി സമയം നടപ്പിലാക്കും. രാവിലെ ഏഴിനും 8.30നും ഇടയിലാകും ജോലിസമയം ആരംഭിക്കുക. ജീവനക്കാർക്ക് പ്രതിദിനം ഏഴു മണിക്കൂറായിരിക്കും പ്രവൃത്തി സമയം. 30 മിനിറ്റ് ഗ്രേസ് പിരീഡ് അനുവദിക്കാനും നിർദേശമുണ്ട്.
ഇതു പ്രകാരം ആഭ്യന്തര വിദ്യാഭ്യാസ മന്ത്രാലയവും സിവിൽ സർവിസ് കമീഷനും നല്കുന്ന നിർദേശങ്ങള്‍ മന്ത്രിസഭാ സമിതിക്ക് സമർപ്പിക്കും. ഗതാഗതത്തിരക്ക് കുറക്കുന്നതിന്റെ ഭാഗമായി സ്കൂള്‍ വിദ്യാർഥികള്‍ക്കായി ബസുകള്‍ അനുവദിക്കുമെന്നും സൂചനകളുണ്ട്.
അതേസമയം ആവശ്യസര്വിസുകളിലെ ജീവനക്കാര്‍ക്ക് ജോലിയുടെ സ്വഭാവമനുസരിച്ച് അനുയോജ്യമായ സമയം നിർണയിക്കാൻ അനുവദിക്കും. നിലവില്‍ ആഴ്ചയിൽ അഞ്ച് പ്രവൃത്തിദിനമാണുള്ളത്. ഞായറാഴ്ച ആരംഭിച്ച് വ്യാഴാഴ്ചയോടെ അവസാനിക്കും.
ഫ്ലെക്സിബിൾ ജോലി സമയം നടപ്പിലാകുന്നതോടെ രൂക്ഷമായ ഗതാഗത ക്കുരുക്കും തൊഴിലാളികളുടെ ഉൽപാദനക്ഷമത വർധിപ്പിക്കാനും തൊഴിൽ-ജീവിതാനുപാതം മെച്ചപ്പെടുത്താനും സാധിക്കുമെന്നാണ് വിലയിരുത്തൽ. റമദാൻ മാസത്തിൽ മൂന്നുഘട്ടങ്ങളിലായി ജോലി സമയം ക്രമീകരിച്ചത് വലിയ വിജയമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.