പ്രത്യേക വിമാനങ്ങൾക്ക് കുവൈത്തിന് സമ്മതം; ഇനി പറയേണ്ടത് ഇന്ത്യ
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ കുടുങ്ങിയ ഇന്ത്യക്കാരെ തിരിച്ചെത്തിക്കാൻ പ്രത്യേക വിമാനങ്ങൾ ഏർപ്പെടുത്തണമെന്ന ആവശ്യം കേന്ദ്ര സർക്കാർ അംഗീകരിച്ചില്ല. അന്താരാഷ്ട്ര വിമാന സർവീസുകൾക്ക് അനുമതി നൽകില്ലെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ഹർദീപ് സിങ് പുരി തിങ്കളാഴ്ച ആവർത്തിച്ചു. മാർച്ച് 23 മുതൽ ഏപ്രിൽ 14 വരെയാണ് വിലക്ക് പ്രാബല്യത്തിൽ. അടിയന്തരമായി തിരിച്ചുപോവേണ്ടവർക്കായി പ്രത്യേക വിമാന സർവിസിന് കുവൈത്ത് ഭരണകൂടത്തിെൻറ അനുമതിയുണ്ട്. ലെബനോൻ, ഇൗജിപ്ത്, ഫിലിപ്പീൻസ് എന്നീ രാജ്യങ്ങൾ ഇങ്ങനെ നിരവധി പേരെ തിരിച്ചുകൊണ്ടുപോയി.
കാർഗോ വിമാനങ്ങളും വിദേശികളെ തിരിച്ചുകൊണ്ടുപോവാനുള്ള പ്രത്യേക വിമാനങ്ങളും ഒഴികെ വിമാന സർവീസുകൾക്കാണ് ഇന്ത്യ വിലക്ക് ഏർപ്പെടുത്തിയത്. വിദേശികളെ തിരിച്ചുകൊണ്ടുപോവാൻ അനുമതി നൽകുന്ന കേന്ദ്രസർക്കാർ സ്വന്തം പൗരന്മാരെ തിരിച്ചെത്തിക്കാനും താൽപര്യമെടുക്കണമെന്നാണ് ആവശ്യം. പ്രായമായവരും രോഗികളും വിസ കാലാവധി കഴിഞ്ഞവരും നാട്ടിൽ അടിയന്തരമായി എത്തേണ്ടവരും ഉൾപ്പെടെ നിരവധി പേർ കുവൈത്തിൽ കുടുങ്ങിക്കിടക്കുന്നുണ്ട്. യാത്രാവിമാന സർവീസുകൾ പെെട്ടന്ന് നിർത്തിയതോടെയാണ് പലരും ഇവിടെ കുടുങ്ങിയത്. കഴിഞ്ഞ ആഴ്ച നടത്തിയ പ്രത്യേക സർവീസിലൂടെ 1293 പേരെയാണ് ഇൗജിപ്ത് തിരിച്ചുകൊണ്ടുപോയത്. ഫിലിപ്പീൻസും ലെബനോനും ഇങ്ങനെ സർവീസ് നടത്തി. അതത് രാജ്യങ്ങളുടെ എംബസികളാണ് അടിയന്തരമായി അപേക്ഷ സ്വീകരിച്ച് നടപടിയെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.