Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_right330...

330 യാ​ത്ര​ക്കാ​രു​മാ​യി ക​ല കു​വൈ​ത്തി​െൻറ ര​ണ്ടാ​മ​ത്​ വി​മാ​നം യാ​ത്ര​യാ​യി

text_fields
bookmark_border
330 യാ​ത്ര​ക്കാ​രു​മാ​യി ക​ല കു​വൈ​ത്തി​െൻറ ര​ണ്ടാ​മ​ത്​ വി​മാ​നം യാ​ത്ര​യാ​യി
cancel
camera_alt??? ??????????? ?????????????? ??????????????? ????????????? ???????????????????????

കു​വൈ​ത്ത്​ സി​റ്റി: ക​ല കു​വൈ​ത്ത്​ ചാ​ർ​ട്ട്​ ചെ​യ്​​ത ര​ണ്ടാ​മ​ത്തെ വി​മാ​നം കു​വൈ​ത്തി​ൽ​നി​ന്ന്​ വ്യാ​ഴാ​ഴ്​​ച വൈ​കീ​ട്ട്​ 4.30ന്​ ​കൊ​ച്ചി​യി​ലേ​ക്ക്​ പു​റ​പ്പെ​ട്ടു. 
ഗ​ര്‍ഭി​ണി​ക​ൾ, രോ​ഗി​ക​ൾ, പ്രാ​യ​മു​ള്ള​വ​ർ, ജോ​ലി ന​ഷ്​​ട​പ്പെ​ട്ട​വ​ർ, വി​വി​ധ പ​രീ​ക്ഷ​ക​ൾ​ക്കാ​യി നാ​ട്ടി​ലേ​ക്ക് പോ​കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ തു​ട​ങ്ങി മു​ൻ​ഗ​ണ​നാ ക്ര​മ​ത്തി​ലു​ള്ള 322 പേ​രും എ​ട്ട്​ കൈ​ക്കു​ഞ്ഞു​ങ്ങ​ളും ഉ​ൾ​പ്പെ​ടെ 330 യാ​ത്ര​ക്കാ​രാ​ണ് ഇ​തി​ലു​ണ്ടാ​യി​രു​ന്ന​ത്. യാ​ത്ര​ക്കാ​ർ​ക്ക് സൗ​ക​ര്യ​ങ്ങ​ൾ ചെ​യ്‌​തു​കൊ​ടു​ക്കാ​നാ​യി വ​ള​ൻ​റി​യ​ർ​മാ​രു​ടെ സേ​വ​നം വി​മാ​ന​ത്താ​വ​ള​ത്തി​ൽ ല​ഭ്യ​മാ​ക്കി​യി​രു​ന്നു. 

നാ​ട്ടി​ൽ സ​മ​ർ​പ്പി​ക്കു​ന്ന​തി​നാ​വ​ശ്യ​മാ​യ ഡി​ക്ല​റേ​ഷ​ൻ ഫോ​മു​ക​ൾ ഉ​ൾ​പ്പെ​ടെ സൗ​ക​ര്യ​ങ്ങ​ൾ യാ​ത്ര​ക്കാ​ർ​ക്കാ​യി ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്നു. ചാ​ർ​ട്ടേ​ഡ് വി​മാ​ന സ​ർ​വി​സി​നാ​യു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ സ​ഹ​ക​രി​ച്ച കു​വൈ​ത്ത്​ സ​ർ​ക്കാ​ർ, കു​വൈ​ത്ത്​ എ​യ​ർ​വേ​​സ്​ അ​ധി​കൃ​ത​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്ക് ന​ന്ദി അ​റി​യി​ക്കു​ന്ന​താ​യും മൂ​ന്നാം ഘ​ട്ട യാ​ത്ര​ക്കു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ തു​ട​രു​ന്ന​താ​യും ക​ല കു​വൈ​ത്ത്​ പ്ര​സി​ഡ​ൻ​റ്​ ജ്യോ​തി​ഷ് ചെ​റി​യാ​ൻ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി.​കെ. നൗ​ഷാ​ദ് എ​ന്നി​വ​ർ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:flightgulf newskala kuwaitkuwait news
News Summary - flight-kala kuwait-kuwait news-gulf news
Next Story