കുവൈത്തിൽനിന്ന് ഒരു ദിവസം പറന്നത് എട്ടു വിമാനങ്ങൾ
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽനിന്ന് വിവിധ രാജ്യങ്ങളിലേക്ക് ശനിയാഴ്ച പറന്നത് എട്ട് യാത്രാവിമാനങ്ങൾ. ഇൗജിപ്തിലേക്ക് നാലെണ്ണവും ഇന്ത്യയിലേക്ക് രണ്ടെണ്ണവും ഇറാനിലേക്കും ബൾഗേറിയയിലേക്കും ഒാരോ വിമാനങ്ങളുമാണ് പറന്നത്. ഇവയെല്ലാം കുവൈത്തിൽ കുടുങ്ങിക്കിടക്കുന്ന വിദേശികൾക്കായുള്ള പ്രത്യേക വിമാനങ്ങൾ ആയിരുന്നെങ്കിലും പൊതു യാത്ര വിമാന സർവിസുകൾ പുനരാരംഭിക്കുന്നതിലേക്കുള്ള നല്ലൊരു ചുവടുവെപ്പാണ്.ഇൗജിപ്തുകാരെ തിരിച്ചുകൊണ്ടുപോവുന്ന ദൗത്യത്തിൽ തുടർച്ചയായി നാലാം ദിവസമാണ് പറക്കുന്നത്.
32 വിമാനമാണ് ഷെഡ്യൂൾ ചെയ്തിട്ടുള്ളത്. ബംഗ്ലാദേശിലേക്കും വ്യോമഗതാഗതം അടുത്തയാഴ്ച തുടങ്ങാനിരിക്കുകയാണ്. ഇന്ത്യയിലേക്ക് ഒരാഴ്ചക്കിടെ മൂന്ന് വിമാനങ്ങൾകൂടിയുണ്ട്. അത് കഴിയുേമ്പാഴേക്ക് ബാക്കി ഷെഡ്യൂൾ തയാറാക്കും. യാത്രാവിമാനങ്ങൾ നിർത്തിയതിനുശേഷം ഒരു ദിവസം ഇത്രയേറെ സർവിസ് നടത്തുന്നത് ആദ്യമായാണ്. അതുകൊണ്ടുതന്നെ വിമാനത്താവളത്തിൽ ശനിയാഴ്ച പകൽ സജീവത അനുഭവപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.