വിമാന ടിക്കറ്റ് റദ്ദാക്കൽ: കുരുക്കിലായി നിരവധി പ്രവാസികൾ
text_fieldsകുവൈത്ത് സിറ്റി: പെെട്ടന്ന് വിമാന ടിക്കറ്റ് റദ്ദാക്കിയതോടെ കുരുക്കിലായി നിരവധി പ്രവാസികൾ. ഫെബ്രുവരി ആറുവരെ കുവൈത്തിലേക്ക് പ്രതിദിനം 1000 ഇൻകമിങ് യാത്രക്കാരെ മാത്രം അനുവദിച്ചാൽ മതിയെന്ന വ്യോമയാന വകുപ്പിെൻറ തീരുമാനത്തെ തുടർന്നാണ് വിമാനക്കമ്പനികൾ നിരവധി സർവിസുകൾ റദ്ദാക്കുകയും ഒാരോ സർവിസിലെയും യാത്രക്കാരുടെ എണ്ണം കുറക്കുകയും ചെയ്തത്. ഇതനുസരിച്ച് വിമാനക്കമ്പനികൾ നേരത്തേ ടിക്കറ്റ് ബുക്ക് ചെയ്തവരെ റദ്ദാക്കിയതായി അറിയിച്ചു. ഇടത്താവളമായി ദുബൈയിലും മറ്റും എത്തിയവരാണ് ഏറ്റവും വലിയ പ്രതിസന്ധി അനുഭവിക്കുന്നത്. അവിടത്തെ താമസ സൗകര്യം ഒഴിവാക്കി നൽകി പെരുവഴിയിലായ ധാരാളം പേരുണ്ട്.
കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റുമായി അടുത്ത ദിവസത്തെ വിമാനത്തിൽ പോകാൻ തയാറായി നിൽക്കുന്നവർക്കാണ് വിമാനം റദ്ദാക്കിയതായി സന്ദേശം വന്നത്. സ്ത്രീകളടക്കമുള്ള മലയാളി പ്രവാസികൾ താമസിക്കുന്ന ഹോട്ടൽ റൂം ഒഴിവാക്കിക്കൊടുക്കേണ്ടിവന്നു. പാക്കേജ് പ്രകാരം ഇവരെ കുവൈത്തിലേക്ക് കയറ്റിവിടാൻ ബാധ്യസ്ഥരായ ട്രാവൽ ഏജൻറ് ഫോൺ എടുക്കുന്നില്ലെന്ന് ദുബൈയിലുള്ള കുവൈത്ത് മലയാളി പ്രവാസി രമേശ് നാരായൺ പറഞ്ഞു. സന്നദ്ധ സംഘടനകളുടെ ഇടപെടൽ ഇല്ലെങ്കിൽ ഇവരുടെ താമസവും ഭക്ഷണവും വരെ പ്രതിസന്ധിയിലാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.