വിമാന ടിക്കറ്റ് നിരക്ക് കുത്തനെ താഴ്ന്നു; കുവൈത്തിൽനിന്ന് ഇന്ത്യയിലേക്ക് 30 ദീനാർ മുതൽ
text_fieldsകുവൈത്ത് സിറ്റി: ഇന്ത്യയിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് കുത്തനെ താഴ്ന്നു. പത്ത് ഇന്ത്യൻ നഗരങ്ങളിലേക്ക് 30 ദീനാർ മുതൽ നിരക്കിലാണ് ജസീറ എയർവേയ്സ് സർവീസ് നടത്തുന്നത്. കൊച്ചി, ഡൽഹി, മുംബൈ, അഹമ്മദാബാദ്, ബംഗളൂരു, ചെന്നെ, ജയ്പൂർ, വിജയവാഡ, അമൃതസർ, മംഗളൂരു എന്നിവിടങ്ങളിലേക്കാണ് ജസീറ എയർവേയ്സ് സർവീസ് നടത്തുന്നത്. കുറഞ്ഞ നിരക്കിൽ സെപ്റ്റംബർ നാല് മുതൽ 30 വരെയുള്ള യാത്രക്ക് ജസീറ എയർവേയ്സ് ബുക്കിങ് ആരംഭിച്ചു. ഇന്ത്യയിൽ കോവിഡ് വ്യാപന തോത് ഉയർന്നതും കുവൈത്തിലേക്കുള്ള തിരിച്ചുവരവ് സംബന്ധിച്ച അനിശ്ചിതാവസ്ഥ തുടരുന്നതും ഡിമാൻഡ് കുറച്ചതാണ് ടിക്കറ്റ് നിരക്ക് താഴാൻ കാരണം.
കോവിഡ് പ്രതിസന്ധിയെ തുടർന്ന് ഒരുഘട്ടത്തിൽ 100ന് മുകളിൽ പോയ നിരക്കാണ് കുത്തനെ താഴ്ന്നത്. കുവൈത്ത് വിപണി ഘട്ടംഘട്ടമായി തുറന്നതും ഇവിടെ പഠിക്കുന്ന കുട്ടികളുടെ വിദ്യാഭ്യാസവും ആളുകളെ കുവൈത്തിൽ തുടരാൻ പ്രേരിപ്പിക്കുന്നുണ്ട്. വന്ദേഭാരത് വിമാനങ്ങളിലും ആളില്ലാത്ത സ്ഥിതിയുണ്ട്. നാല്, അഞ്ച് ഘട്ടങ്ങളിൽ പ്രഖ്യാപിച്ചതിെൻറ എത്രയോ കുറവ് വിമാനങ്ങൾ മാത്രമാണ് സർവീസ് നടത്തിയത്. ഇന്ത്യ ഉൾപ്പെടെ 32 രാജ്യങ്ങളിൽനിന്ന് കുവൈത്തിലേക്ക് നേരിട്ട് വരുന്നതിന് വിലക്കുണ്ട്. വിലക്കില്ലാത്ത രാജ്യങ്ങളിൽ രണ്ടാഴ്ച താമസിച്ച് വരാൻ കഴിയും. യു.എ.ഇ ഉൾപ്പെടെ രാജ്യങ്ങൾ വഴി ഇത്തരത്തിൽ നിരവധി പേരാണ് എത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.