ഫോക്കസ് ഇന്റർനാഷനൽ ആട്ടിടയന്മാരെ സന്ദർശിച്ചു
text_fieldsകുവൈത്ത് സിറ്റി: ഫോക്കസ് ഇന്റർനാഷനൽ കുവൈത്ത് റീജിയൻ അബ്ദലി ഭാഗങ്ങളിൽ താമസിക്കുന്ന പ്രവാസികളായ ആട്ടിടയന്മാരുടെ അടുത്തേക്ക് സൗഹൃദയാത്ര സംഘടിപ്പിച്ചു.
ഏകാന്തതയിലും പ്രയാസങ്ങളിലും ദുരിതങ്ങളിലും അവർക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുക, ക്ഷേമാന്വേഷണങ്ങൾ നടത്തുക എന്നീ ലക്ഷ്യങ്ങളോടെയായിരുന്നു യാത്ര. 40 യുവാക്കളുടെ സംഘമാണ് പെരുന്നാൾ വേറിട്ട രീതിയിൽ ആഘോഷിച്ചത്.
ആട്ടിടയന്മാർക്ക് ഭക്ഷ്യവസ്തുക്കളും മരുന്നുകളും പുതുവസ്ത്രങ്ങളും അടങ്ങുന്ന കിറ്റുകൾ പെരുന്നാൾ സമ്മാനമായി നൽകി. കുവൈത്ത് ഫോക്കസ് സി.ഒ.ഒ എൻജിനീയർ അബ്ദുറഹ്മാൻ സ്വാഗതം പറഞ്ഞു. യാത്രയുടെ ഫ്ലാഗ്ഓഫ് ഫോക്കസ് ഇന്റർനാഷനൽ സി.ഒ.ഒ ഫിറോസ് ചുങ്കത്തറ നിർവഹിച്ചു.
യാത്രയിലും അവസാനം ഫർവാനിയ പീസ് ഓഡിറ്റോറിയത്തിൽ നടന്ന സമാപന ചടങ്ങിലും പരിപാടിയുടെ മുഖ്യ സ്പോൺസർ ഫ്രൻഡ് ലൈൻ ലോജിസ്റ്റിക്സ് ഉടമ മുസ്തഫ കാരി, മംഗഫ് ഇന്ത്യ ഇന്റർനാഷനൽ സ്കൂൾ വൈസ് പ്രിൻസിപ്പൽ സലീം നിലമ്പൂർ എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.