ഫോക് നേതൃസംഗമം സംഘടിപ്പിച്ചു
text_fieldsകുവൈത്ത് സിറ്റി: ഫ്രണ്ട്സ് ഓഫ് കണ്ണൂർ കുവൈത്ത് എക്സ്പാറ്റ്സ് അസോസിയേഷൻ (ഫോക്ക്) നേതൃസംഗമം സംഘടിപ്പിച്ചു. സാൽമിയ ഇന്ത്യൻ സ്കൂൾ ഓഫ് എക്സലൻസിൽ നടന്ന പരിപാടിയിൽ ഫോക്കിന്റെ അബ്ബാസിയ, സെൻട്രൽ, ഫഹാഹീൽ സോണലുകളിലെ പതിനെട്ടു യൂനിറ്റുകളിൽ നിന്നായി 150ലധികം ആളുകൾ പങ്കെടുത്തു.
ഫോക്ക് കേന്ദ്ര കമ്മിറ്റിയംഗം ലിജീഷ് പരയത്ത് സംഘടനയുടെ നിയമാവലി വിശദീകരിച്ചു. പ്രസിഡന്റ് സേവിയർ ആന്റണി, ജനറൽ സെക്രട്ടറി എൻ.കെ. ബിജു എന്നിവർ ചോദ്യങ്ങൾക്ക് മറുപടി നൽകി. വൈസ് പ്രസിഡന്റ് കെ.വി. സൂരജ് നോർക്ക-പ്രവാസി ക്ഷേമനിധിയെപ്പറ്റി വിശദീകരിച്ചു.
രക്ഷാധികാരി ജി.വി. മോഹനൻ, പ്രവീൺ അടുത്തില, ഉപദേശക സമിതി അംഗം അനിൽ കേളോത്ത്, ഓമനക്കുട്ടൻ, കെ.വി. വിജയേഷ്, ട്രഷറർ ടി.വി. സാബു, ബിന്ദു രാജീവ്, ലീന സാബു, അനുപമ വിജയേഷ്, ബിന്ദു രാധാകൃഷ്ണൻ, രമ സുധീർ, വനിതവേദി ഭാരവാഹികളായ സജിജ മഹേഷ്, കവിത പ്രനീഷ്, രമ സുധീർ, ഹംസ പയ്യന്നൂർ എന്നിവർ സംസാരിച്ചു. ആർട്സ് സെക്രട്ടറി ഐ.വി. സുനേഷ്, പ്രോഗ്രാം കൺവീനർ വിനോജ് കുമാർ എന്നിവർ നേതൃത്വം നൽകി. അഡ്മിൻ സെക്രട്ടറി വിനോയി വിൽസൻ നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.