Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഫോക്ക് ബാഡ്മിന്റൺ:...

ഫോക്ക് ബാഡ്മിന്റൺ: ഫഹാഹീൽ സോൺ ചാമ്പ്യന്മാർ

text_fields
bookmark_border
ഫോക്ക് ബാഡ്മിന്റൺ: ഫഹാഹീൽ സോൺ ചാമ്പ്യന്മാർ
cancel
camera_alt

ഫ്ര​ണ്ട്സ് ഓ​ഫ് ക​ണ്ണൂ​ർ കു​വൈ​ത്ത് എ​ക്സ്പാ​റ്റ്‌​സ് അ​സോ​സി​യേ​ഷ​ൻ അം​ഗ​ങ്ങ​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ച്ച ബാ​ഡ്മി​ന്റ​ൺ ടൂ​ർ​ണ​മെ​ന്റി​ലെ വി​ജ​യി​ക​ൾ ട്രോ​ഫി​യു​മാ​യി 

Listen to this Article

കുവൈത്ത് സിറ്റി: ഫ്രണ്ട്സ് ഓഫ് കണ്ണൂർ കുവൈത്ത് എക്സ്പാറ്റ്‌സ് അസോസിയേഷൻ അംഗങ്ങൾക്കായി ബാഡ്മിന്റൺ ടൂർണമെന്റ് സംഘടിപ്പിച്ചു.

ഫഹാഹീൽ സോൺ ഓവറോൾ ചാമ്പ്യന്മാരായി. അഹ്മദി ഐസ്മാഷ് ബാഡ്മിന്റൺ കോർട്ടിൽ നടന്ന ടൂർണമെന്റ് അൽ മുല്ല എക്സ്ചേഞ്ച് മാർക്കറ്റിങ് മാനേജർ ഹുസേഫ അബ്ബാസി ഉദ്ഘാടനം ചെയ്തു.

ഫോക്ക് പ്രസിഡന്റ് സേവ്യർ ആന്റണി അധ്യക്ഷത വഹിച്ചു. സെക്രട്ടറി ലിജീഷ്, ട്രഷറർ കെ.സി. രജിത്, ഉപദേശക സമിതിയംഗം അനിൽ കേളോത്ത്, വനിതാവേദി ചെയർപേഴ്സൺ സജിജ മഹേഷ്‌, പരേഷ് എന്നിവർ സംസാരിച്ചു.

ബിഗിനേഴ്‌സ്, ഇന്റർ മീഡിയറ്റ്, അഡ്വാൻസ്, വിമൻസ്, മിക്സഡ് ഡബ്ൾസ് വിഭാഗങ്ങളിലായി 80ഓളം ടീമുകൾ മത്സരത്തിൽ പങ്കെടുത്തു. സമാപന പരിപാടിയിൽ സുനോജ് നമ്പ്യാർ മുഖ്യാതിഥിയായി. അഡ്വാൻസ് ഡബ്ൾസിൽ ദിപിൻ മൂർക്കോത്ത്, പ്രശാന്ത് (ഫഹാഹീൽ സോൺ) ടീം വിജയികളും രാജേഷ് മൗവഞ്ചേരി, ബിജോയ്‌ കെ. ജോസഫ് (ഫഹാഹീൽ സോൺ) രണ്ടാം സ്ഥാനക്കാരുമായി. വിജിൻ, രാജേഷ് മൗവഞ്ചേരി (ഫഹാഹീൽ സോൺ) വിജയികളും സുധീഷ്, മജീഷ് (ഫഹാഹീൽ സോൺ) റണ്ണേഴ്സ് അപ്പുമായി.

വിനോജ് കുമാർ, വി.വി. ഷൈജു (സെൻട്രൽ സോൺ) ടീം വിജയികളും വൈഷ്ണവ് സാബു, അഭയ് സുരേഷ് (ഫഹാഹീൽ സോൺ) ടീം രണ്ടാം സ്ഥാനക്കാരുമായി.

അമൃത മഞ്ജീഷ്, ചാന്ദിനി രാജേഷ് ടീം (ഫഹാഹീൽ സോൺ) വിന്നേഴ്സും സജിജ മഹേഷ്‌, സോണിയ മനോജൻ ടീം (അബ്ബാസിയ സോൺ) റണ്ണേഴ്സ് അപ്പുമായി. മിക്സഡ് ഡബ്ൾസിൽ പി.പി. ശ്രുതിൻ, ചാന്ദ്നി രാജേഷ് ടീം (ഫഹാഹീൽ സോൺ) വിജയികളും കെ. മനോജൻ, സോണിയ മനോജൻ ടീം (ഫഹാഹീൽ സോൺ) രണ്ടാം സ്ഥാനക്കാരുമായി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Folk BadmintonFahaheel Zone
News Summary - Folk Badminton: Fahaheel Zone Champions
Next Story