ഫോക് കോവിഡ് പ്രതിരോധ മെഡിക്കൽ ഉപകരണങ്ങൾ നൽകി
text_fieldsകുവൈത്ത് സിറ്റി: ഫ്രണ്ട്സ് ഓഫ് കണ്ണൂർ കുവൈത്ത് എക്സ്പാറ്റ്സ് അസോസിയേഷൻ (ഫോക്) നേതൃത്വത്തിൽ കണ്ണൂർ ജില്ലയിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി, ജീവൻ രക്ഷാ മെഡിക്കൽ ഉപകരണങ്ങളുടെ വിതരണം നടത്തി.കണ്ണൂർ ജില്ല പഞ്ചായത്ത് പ്രസിഡൻറ് പി.പി. ദിവ്യയുടെ സാന്നിധ്യത്തിൽ കണ്ണൂർ ഡി.പി.എം ഡോ. അനിൽ കുമാറിന് നൽകി നിർവഹിച്ചു.കണ്ണൂർ കലക്ടറേറ്റിൽ നടത്തിയ ചടങ്ങിലായിരുന്നു വിതരണം.
ഫോക്ക് ജനറൽ സെക്രട്ടറി പി. ലിജീഷ് നേതൃത്വം നൽകിയ ചടങ്ങിൽ ബയോ മെഡിക്കൽ എൻജിനീയർ രാധിക, ഫോക് ട്രസ്റ്റ് വർക്കിങ് ചെയർമാൻ ഐ.വി. ദിനേശ്, ഫോക് ട്രസ്റ്റ് ജോയൻറ് ട്രഷറർ ടി.കെ. രാഘവൻ, ഫോക് രക്ഷാധികാരി സമിതി അംഗം പ്രവീൺ അടുത്തില, അഡ്മിൻ സെക്രട്ടറി സേവ്യർ ആൻറണി, ഗോൾഡൻ ഫോക്ക് ജൂറി അംഗം ദിനകരൻ കൊമ്പിലത്ത് തുടങ്ങിയവർ പങ്കെടുത്തു.
മൂന്ന് ഓക്സിജൻ കോൺസെൻട്രേറ്ററുകൾ, 200 പൾസ് ഓക്സിമീറ്ററുകൾ, 20 ഓക്സിജൻ ഫ്ലോ മീറ്റർ വിത്ത് ഹ്യൂമിഡിഫയർ, 100 എൻ.ആർ.ബി മാസ്കുകൾ തുടങ്ങിയവയാണ് കൈമാറിയത്. ഇവ ജില്ലയിലെ വിവിധ ആരോഗ്യ കേന്ദ്രങ്ങളിലേക്ക് വിതരണം ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.