ഫോക്ക് സ്പോർട്സ് ഡേ; ഫഹാഹീൽ സോൺ ചാമ്പ്യന്മാർ
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിലെ കണ്ണൂർ ജില്ലക്കാരുടെ സംഘടനയായ ഫ്രണ്ട്സ് ഓഫ് കണ്ണൂർ കുവൈത്ത് എക്സ്പാറ്റ്സ് അസോസിയേഷൻ (ഫോക്ക്) നാലാമത് സ്പോർട്സ് ഡേ കൈഫാൻ അത്ലറ്റിക് സ്റ്റേഡിയത്തിൽ നടന്നു. 550തിലധികം കായിക താരങ്ങൾ വിവിധ വിഭാഗങ്ങളിലായി പങ്കെടുത്തു. 359 പോയിന്റ് നേടി ഫഹാഹീൽ സോൺ ചാമ്പ്യന്മാരായി. 261പോയിന്റോടെ അബ്ബാസിയ സോൺ റണ്ണർ അപ്പ് ട്രോഫിയും 135 പോയിന്റോടെ സെൻട്രൽ സോൺ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
മാർച്ച് പാസ്റ്റിൽ വിശിഷ്ടാതിഥിയായി എത്തിയ കുവൈത്ത് വോളിബോൾ ക്ലബ് ഹെഡ് കോച്ച് ഖാലിദ് അലി അൽ മുത്തൈരി സല്യൂട്ട് സ്വീകരിച്ച് ഫോക്കിന്റെ പതാക ഉയർത്തി. ഫോക്ക് പ്രസിഡന്റ് സേവ്യർ ആന്റണി അധ്യക്ഷത വഹിച്ചു. സ്പോർട്സ് സെക്രട്ടറി ഉണ്ണികൃഷ്ണൻ സ്വാഗതവും വൈസ് പ്രസിഡന്റ് സുനിൽ കുമാർ നന്ദിയും രേഖപ്പെടുത്തി. ജനറൽ സെക്രട്ടറി എൻ.കെ.വിജയകുമാർ, ടി.വി.ട്രഷറർ സാബു,ഉപദേശക സമിതി അംഗം അനിൽ കേളോത്ത്, ബി.പി.സുരേന്ദ്രൻ, വനിതവേദി ചെയർപേഴ്സൺ സജിജാ മഹേഷ്, ഗോ ഫസ്റ്റ് എയർപോർട്ട് ഡ്യൂട്ടി മാനേജർ ഷമീർ, ഫ്രൻണ്ടി മൊബൈൽ മാർക്കറ്റിങ് മാനേജർ ജൈൻ, അൽ മുല്ല എക്സ്ചേഞ്ച് പ്രതിനിധികൾ എന്നിവർ ആശംസകൾ അറിയിച്ചു.
മെട്രോ മെഡിക്കൽ കെയർ ആംബുലൻസും, പ്രാഥമിക മെഡിക്കൽ സൗകര്യങ്ങളും ഒരുക്കി. ഇന്റർനാഷണൽ അക്കാദമി ഫോർ സ്പോർട്സ് ആൻഡ് കൾച്ചർ കുവൈത്ത് ഡയറക്ടർ ദിലീപ് നായർ ചീഫ് റഫറിയായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.