ഗസ്സയിലേക്ക് പോഷകാഹാരവും പുതപ്പുകളും
text_fieldsകുവൈത്ത് 41ാമത് വിമാനം അയച്ചു
കുവൈത്ത് സിറ്റി: ഇസ്രായേൽ ആക്രമത്തിന്റെ കെടുതികൾ അനുഭവിക്കുന്ന ഗസ്സക്ക് കുവൈത്ത് സഹായം തുടരുന്നു. വിവിധ വസ്തുക്കളുമായി കുവൈത്തിൽ നിന്ന് 41ാമത് വിമാനം ബുധനാഴ്ച ഈജിപ്തിലെത്തിലെ അൽ അരിഷിലെത്തി. 40 ടൺ അടിയന്തര ദുരിതാശ്വാസ സഹായം വിമാനത്തിൽ ഉൾക്കൊള്ളുന്നു. ഏഴ് ടൺ മെഡിക്കൽ ഉപകരണങ്ങളും 13 ടൺ പോഷകാഹാര വസ്തുക്കളും 20 ടൺ പുതപ്പുകളും ശിശു സംരക്ഷണ സാമഗ്രികളും ഇതിൽ അടങ്ങുന്നു. കുവൈത്തിലെ രാഷ്ട്രീയ നേതൃത്വത്തിന്റെ നിർദേശങ്ങൾക്കനുസൃതമായി വിദേശകാര്യ, പ്രതിരോധ, സാമൂഹിക കാര്യ മന്ത്രാലയങ്ങളുടെയും മറ്റ് 24ലധികം കുവൈത്ത് ചാരിറ്റബിൾ ഓർഗനൈസേഷനുകളുടെയും സഹകരണത്തോടെയാണ് കുവൈത്ത് സഹായം എത്തിക്കുന്നത്. ബുധനാഴ്ച അയച്ച വസ്തുക്കളിൽ 28 സർക്കാർ, ജീവകാരുണ്യ സംഘടനകളുടെ പങ്കാളിത്തമുണ്ടെന്ന് കുവൈത്ത് സൊസൈറ്റി ഫോർ റിലീഫ് (കെ.എസ്.ആർ) ഡെപ്യൂട്ടി ഡയറക്ടറും (ഫസ ഫോർ ഫലസ്തീൻ) കാമ്പെയിൻ സൂപ്പർവൈസറുമായ ഒമർ അൽ തുവൈനി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.