മുലയൂട്ടലിന്റെ പ്രാധാന്യം ഓർമിപ്പിച്ച് ഫുഡ് ആൻഡ് ന്യൂട്രീഷൻ അതോറിറ്റി
text_fieldsകുവൈത്ത് സിറ്റി: ഫുഡ് ആൻഡ് ന്യൂട്രീഷൻ അതോറിറ്റിയുടെ നേതൃത്വത്തിൽ രാജ്യത്ത് ദേശീയ മുലയൂട്ടൽ വാരാചരണം ആരംഭിച്ചു. ലോകാരോഗ്യ സംഘടനയുമായി സഹകരിച്ചാണ് പദ്ധതി. 'മുലപ്പാൽ നൽകി നമുക്ക് ഉയരാം' എന്ന മുദ്രാവാക്യം ഉയർത്തുന്ന വാരാചരണം ശിശുക്കളുടെയും അമ്മമാരുടെയും പോഷകാഹാരം വർധിപ്പിക്കുന്നതിനുള്ള ബോധവത്കരണവും പ്രോത്സാഹനവും ലക്ഷ്യമിടുന്നതായി പ്രോഗ്രാം കോഓഡിനേറ്റർ ഡോ. മോന അൽ സുമേയ് പറഞ്ഞു.
91 ശതമാനം അമ്മമാർക്കും ആശുപത്രിയിൽ കഴിയുമ്പോൾ തന്ന സ്വാഭാവിക മുലയൂട്ടലിനെക്കുറിച്ച് അറിവ് ലഭിക്കുന്നുണ്ട്. എന്നാൽ, 30 ശതമാനം സ്ത്രീകൾ മാത്രമേ മൂന്നുമാസത്തിനപ്പുറം മുലയൂട്ടുന്നതിൽ ഉറച്ചുനിൽക്കുന്നുള്ളൂ. ബോധവത്കരണ പരിപാടികളിലൂടെ സ്വാഭാവിക മുലയൂട്ടൽ അളവ് വർധിപ്പിക്കുകയാണ് ലക്ഷ്യമെന്നും അവർ പറഞ്ഞു.
മുലപ്പാൽ കുടിക്കുന്ന കുട്ടികൾക്ക് രോഗ പ്രതിരോധം രൂപപ്പെടുമെന്നതിനാൽ, മെച്ചപ്പെട്ട ആരോഗ്യത്തിനായി പ്രകൃതിദത്ത മുലയൂട്ടൽ നിരക്ക് ഉയർത്തേണ്ടതുണ്ടെന്ന് കുവൈത്തിലെ ലോകാരോഗ്യ സംഘടന പ്രതിനിധി ഡോ. അസദ് ഹഫീത്ത് വ്യക്തമാക്കി. സ്വാഭാവിക മുലയൂട്ടൽ അമ്മയ്ക്ക് ഗുണകരമാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. സ്തന, അണ്ഡാശയ അർബുദം, ടൈപ്-2 പ്രമേഹം, ഉയർന്ന രക്തസമ്മർദം എന്നിവക്കുള്ള സാധ്യത മുലയൂട്ടൽ കുറയ്ക്കുന്നതായും അവർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.