രുചിഭേദങ്ങളുടെ ഉത്സവമായി ലുലു ഹൈപർ മാർക്കറ്റിൽ 'ഫുഡ് ഫിയസ്റ്റ'
text_fieldsകുവൈത്ത് സിറ്റി: മേഖലയിലെ മുൻനിര റീെട്ടയിൽ വ്യാപാരശൃംഖലയായ ലുലു ഹൈപർ മാർക്കറ്റിൽ 'ഫുഡ് ഫിയസ്റ്റ 2021' പ്രമോഷൻ കാമ്പയിന് തുടക്കമായി. ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽനിന്നുള്ള വിശിഷ്ട ഭക്ഷ്യവിഭവങ്ങളാണ് കാമ്പയിനിെൻറ ആകർഷണം. സെപ്റ്റംബർ 28വരെ നീളുന്ന മേള ലുലു ഫഹാഹീൽ ബ്രാഞ്ചിൽ നടന്ന ചടങ്ങിൽ കാർഷിക മത്സ്യവിഭവ പബ്ലിക് അതോറിറ്റി ജനറൽ മാനേജറും ഡയറക്ടർ ബോർഡ് ചെയർമാനുമായ എൻജിനീയർ ഫൈസൽ സൗദ് അൽ ഹസാവി ഉദ്ഘാടനം നിർവഹിച്ചു. വൈവിധ്യമാർന്ന ഭക്ഷ്യവസ്തുക്കളുടെ വിപുലമായ ശേഖരം ലുലുവിെൻറ എല്ലാ ഒൗട്ട്ലെറ്റുകളിലും പ്രത്യേകം സജ്ജീകരിച്ചിട്ടുണ്ട്.
ആകർഷകമായ വിലയിൽ ഉപഭോക്താക്കൾക്ക് ഇത് വാങ്ങാൻ കഴിയും. തെരുവ് ഭക്ഷണശാലകൾ, ഫുഡ് സാംപ്ലിങ് കൗണ്ടറുകൾ, ലൈവ് കുക്കിങ് സ്റ്റാൻഡുകൾ, പരമ്പരാഗത ഗ്രോസറി സ്റ്റോറുകൾ തുടങ്ങി ഭക്ഷണവുമായി ബന്ധപ്പെട്ട നിരവധി അലങ്കാരങ്ങളും സ്പെഷൽ കൗണ്ടറുകളും ഒരുക്കി ലുലു ഒൗട്ട്ലെറ്റുകളെ ആകർഷകമാക്കിയിട്ടുണ്ട്. ഗ്രോസറികൾ, ഫ്രഷ് ആൻഡ് ഫ്രോസൺ ഭക്ഷണങ്ങൾ, ഇറച്ചി, മത്സ്യം, ഭക്ഷ്യയിതര ഉൽപന്നങ്ങൾ, ബ്യൂട്ടി ഉൽപന്നങ്ങൾ, ഇലക്ട്രോണിക് ഉൽപന്നങ്ങൾ, റഫ്രിജറേറ്ററുകൾ, എയർ കണ്ടീഷനറുകൾ തുടങ്ങിയവർക്ക് ആകർഷകമായ ഒാഫറുകൾ ലഭ്യമാക്കിയിട്ടുണ്ടെന്ന് മാനേജ്മെൻറ് അറിയിച്ചു.
പ്രമുഖ ഫുഡ് ബ്രാൻഡുകൾക്ക് സ്പെഷൽ ഡിസ്കൗണ്ടുകൾ ലഭിക്കും. ഇതോടൊപ്പം എൻഡ് ഒാഫ് സീസൺ സെയിലിെൻറ ഭാഗമായി ഫാഷൻ, ഫൂട്വെയർ, ലേഡീസ് ഹാൻഡ് ബാഗുകൾ, ബേബി ആക്സസറികൾ, കണ്ണടകൾ തുടങ്ങിയവക്ക് 25 മുതൽ 75 ശതമാനം വരെ ഡിസ്കൗണ്ട് ലഭിക്കും. ജനത്തിരക്ക് കണക്കിലെടുത്ത് എൻഡ് ഒാഫ് സീസൺ സെയിൽ ഒക്ടോബർ 12വരെ നീട്ടിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.