മോശം ഭക്ഷണം വിറ്റാൽ കനത്ത പിഴ
text_fieldsകുവൈത്ത് സിറ്റി: രാജ്യത്ത് മോശം ഭക്ഷണസാധനങ്ങൾ വിൽക്കുന്നവർക്ക് കനത്ത ശിക്ഷ ഉറ പ്പുവരുത്തുന്ന രീതിയിൽ ഫുഡ് ആൻഡ് ന്യൂട്രീഷൻ അതോറിറ്റിയുടെ ചട്ടങ്ങളിൽ ഭേദഗതി വ രുത്തണമെന്ന നിർദേശം പാർലമെൻറ് അംഗീകരിച്ചു. മോശം സാധനങ്ങൾ വിൽക്കുന്നവർക്ക് 3000 ദീനാർ മുതൽ 10,000 ദീനാർ വരെ പിഴ ചുമത്തണമെന്നും ഇത്തരം വസ്തുക്കൾ കടകളിൽ വിതരണം ചെയ്യുന്നവർക്ക് 50,000 ദീനാർ പിഴയും മൂന്നുവർഷത്തിൽ കുറയാത്ത തടവും നൽകണമെന്നുമുള്ള നിർദേശത്തിനാണ് പാർലമെൻറ് അംഗീകാരം നൽകിയത്.
ഇക്കാര്യത്തിൽ മുനിസിപ്പാലിറ്റിയുടെ അധികാരം ഫുഡ് ആൻഡ് ന്യൂട്രീഷൻ അതോറിറ്റി ഏറ്റെടുക്കണമെന്നും എല്ലാ അതിർത്തികളിലും ഇറക്കുമതി ഉൽപന്നങ്ങളുടെ ഗുണനിലവാരം പരിശോധിക്കാനായി ലാബുകൾ സ്ഥാപിക്കണമെന്നും നിർദേശത്തിൽ പറയുന്നു. ലോക ഭക്ഷ്യസുരക്ഷ സമിതിയുടെ ഇൻഡക്സ് പ്രകാരം അറബ് രാജ്യങ്ങളിൽ ഏറ്റവും ഭക്ഷ്യസുരക്ഷയുള്ള രാജ്യം കുവൈത്താണ്. ആഗോളതലത്തിൽ ഇക്കാര്യത്തിൽ രാജ്യം 26ാം സ്ഥാനത്താണ്.
പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷൻ എന്ന പ്രത്യേക വകുപ്പ് രൂപവത്കരിച്ചാണ് രാജ്യം ഇൗ വിഷയത്തിലെ പരിശ്രമങ്ങൾ ഏകോപിപ്പിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.