ഭക്ഷ്യ ഉല്‍പന്നങ്ങള്‍ കര്‍ശനമായി പരിശോധിക്കണം –പാർലമെൻറ് സമിതി
text_fieldsകുവൈത്ത് സിറ്റി: കുവൈത്തില്‍ ഭക്ഷ്യ ഉല്‍പന്നങ്ങള്‍ പ്രത്യേകം പരിശോധിക്കണമെന്ന നിർദേശവുമായി കുവൈത്ത് പാര്‍ലമെൻറിലെ പരിസ്ഥിതികാര്യ സമിതി. രാജ്യത്ത് അർബുദകേസുകള്‍ വർധിക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. കഴിഞ്ഞ ദിവസം ചേര്‍ന്ന സംയുക്ത യോഗത്തിലാണ് ഇതുസംബന്ധിച്ച നിര്‍ദേശം ഉയര്‍ന്നത്. ഇറക്കുമതി ചെയ്യുന്നതും പ്രാദേശികവുമായ എല്ലാ ഭക്ഷ്യ ഉല്‍പന്നങ്ങളും പരിശോധിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് കുവൈത്ത് പാര്‍ലമെൻററി പരിസ്ഥിതികാര്യ സമിതി ചര്‍ച്ച ചെയ്തു.
ആരോഗ്യ മന്ത്രാലയം, പബ്ലിക് അതോറിറ്റി ഫോര്‍ ഫുഡ് ആന്‍ഡ് ന്യൂട്രീഷന്‍, കുവൈത്ത് മുനിസിപ്പാലിറ്റി, എന്‍വയണ്‍മെൻറ് പബ്ലിക് അതോറിറ്റി, കുവൈത്ത് ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍ ഫോര്‍ കസ്റ്റംസ് എന്നിവയുടെ പ്രതിനിധികളാണ് യോഗത്തില്‍ പങ്കെടുത്തത്.
പുറത്തുനിന്ന് രാജ്യത്തേക്കെത്തുന്ന ഭക്ഷ്യ ഉല്‍പന്നങ്ങള്‍ കര്‍ശനമായ ലബോറട്ടറി പരിശോധനകള്‍ക്ക് വിധേയമാകുന്നില്ലെന്ന് കമ്മിറ്റി ചെയര്‍മാന്‍ എം.പി. ഹമദ് അല്‍ മതര്‍ വെളിപ്പെടുത്തി.
ഫുഡ് ആന്‍ഡ് ന്യൂട്രീഷന്‍ അതോറിറ്റിക്ക് ഒറ്റക്ക് ചുമതലകള്‍ നിര്‍വഹിക്കാന്‍ കഴിയാത്തതിനാൽ ആരോഗ്യമന്ത്രാലയമാണ് മറ്റ് പരിശോധനകള്‍ നടത്തുന്നത്.
ഇറക്കുമതി ചെയ്തതോ പ്രാദേശികമായി നിർമിച്ചതോ ആയ ഭക്ഷ്യ ഉല്‍പന്നങ്ങള്‍ ആരോഗ്യത്തിന് ഹാനികരമായ വസ്തുക്കളില്‍നിന്ന് മുക്തമാണെന്ന് ഉറപ്പാക്കാനുള്ള പരിശോധനകള്‍ കാര്യക്ഷമമല്ലെന്നും അതിനാലാണ് രാജ്യത്ത് അർബുദരോഗികളുടെ എണ്ണം വര്‍ധിക്കുന്നതെന്നും അല്‍ മതര്‍ അഭിപ്രായപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.