സൂഖ് മുബാറക്കിയയിൽ ഭക്ഷ്യസുരക്ഷ വകുപ്പ് പരിശോധന
text_fieldsകുവൈത്ത് സിറ്റി: സൂഖ് മുബാറക്കിയയിലെ സ്ഥാപനങ്ങളിൽ ഭക്ഷ്യസുരക്ഷ വകുപ്പ് പരിശോധന. പബ്ലിക് അതോറിറ്റി ഫോർ ഫുഡ് മുബാറക്കിയ ഇൻസ്പെക്ഷൻ സെന്റർ നടത്തിയ പരിശോധനയിൽ ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ട നിരവധി നിയമലംഘനങ്ങൾ കണ്ടെത്തി. 1,275 കേടായ മുട്ടകൾ പിടിച്ചെടുത്ത് നശിപ്പിച്ചു.
കേടായ ഭക്ഷണത്തിന്റെ വിൽപന, ഭക്ഷണങ്ങളുടെ സ്വാഭാവിക ഗുണങ്ങളിൽ മാറ്റം വരുത്തൽ, മനുഷ്യ ഉപഭോഗത്തിന് അനുയോജ്യമല്ലാത്ത ഭക്ഷണം വിൽക്കൽ എന്നിവ സംഘം പരിശോധിച്ചു. ആരോഗ്യ സർട്ടിഫിക്കറ്റുകളില്ലാതെ തൊഴിലാളികൾ ഭക്ഷണം കൈകാര്യം ചെയ്യുന്നതും റിപ്പോർട്ട് ചെയ്തു. ശുചിത്വ നിയമ ലംഘനങ്ങൾ, കാലഹരണപ്പെട്ട ആരോഗ്യ ലൈസൻസ് ഉപയോഗിച്ചുള്ള പ്രവർത്തനം എന്നിവയും കണ്ടെത്തി.
ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കേണ്ടത് പ്രധാനമാണെന്നും നിയമലംഘകർക്ക് പിഴയും ബിസിനസ് അടച്ചുപൂട്ടുന്നതടക്കമുള്ള നടപടികളും നേരിടേണ്ടിവരുമെന്നും അധികൃതർ ഓർമപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.