വീണ്ടും തോൽവി; കുവൈത്തിെൻറ സാധ്യത അവസാനിച്ചു
text_fieldsകുവൈത്ത് സിറ്റി: നിർണായക മത്സരത്തിൽ സിറിയയോട് ഏകപക്ഷീയമായ രണ്ട് ഗോളിന് പരാ ജയപ്പെട്ടതോടെ എ.എഫ്.സി കപ്പ് ഫുട്ബാൾ ടൂർണമെൻറിന് യോഗ്യത നേടാനുള്ള കുവൈത്തി െൻറ സാധ്യത അവസാനിച്ചു. ആദ്യ മത്സരത്തിൽ ജോർഡനോടും ഒന്നിനെതിരെ രണ്ട് ഗോളിന് തോ റ്റിരുന്ന കുവൈത്തിന് ഇനി ചൊവ്വാഴ്ച കിർഗിസ്താനെതിരെയുള്ള മത്സരത്തിൽ ജയിച്ചിട്ടും കാര്യമില്ല.
ഒമ്പതാം മിനിറ്റിൽ കുവൈത്ത് ഗോൾകീപ്പറുടെ പിഴവിൽനിന്നാണ് സിറിയ ഗോൾ നേടിയത്. 22ാം മിനിറ്റിൽ പ്രതിരോധ നിരയും ഭീമാബദ്ധം വരുത്തിയതോടെ രണ്ടാമതും വലകുലുങ്ങി. പിന്നീട് പ്രതിരോധം കനപ്പിച്ച സിറിയ കുവൈത്തിന് ഒരവസരവും നൽകിയില്ല. സ്കോർ നില സൂചിപ്പിക്കുംപോലെ സിറിയതന്നെയാണ് കളിയിലും മികച്ചുനിന്നത്.
ഗ്രൂപ് ഇയിലെ മറ്റൊരു മത്സരത്തിൽ ജോർഡൻ കിർഗിസ്താനെ ഏകപക്ഷീയമായ മൂന്ന് ഗോളിന് തോൽപിച്ചു. എല്ലാ മേഖലയിലും വാരിക്കളഞ്ഞ പ്രകടനമായിരുന്നു കിർഗിസ്താനെതിരെ ജോർഡേൻറത്. ഭാഗ്യത്തിെൻറ അകമ്പടിയിൽ മാത്രമാണ് ഗോൾ മൂന്നിൽ ഒതുങ്ങിയത്. ചൊവ്വാഴ്ച നിർണായക മത്സരത്തിൽ കരുത്തരായ ജോർഡൻ സിറിയയെ നേരിടും. ആദ്യ മത്സരത്തിൽ സിറിയയോട് രണ്ട് ഗോളിന് തോറ്റ കിർഗിസ്താെൻറയും മുന്നോട്ടുള്ള പ്രതീക്ഷക്ക് അടിസ്ഥാനമില്ല.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.