വിദേശ തൊഴിൽ തട്ടിപ്പ്: പ്രവാസി ലീഗൽ സെല്ലിന്റെ നിവേദനത്തിൽ നടപടി
text_fieldsകുവൈത്ത് സിറ്റി: വിദേശ തൊഴിൽ തട്ടിപ്പ് കേസുകളിൽ ശക്തമായ നടപടി സ്വീകരിക്കണമെന്ന പ്രവാസി ലീഗൽ സെല്ലിന്റെ നിവേദനത്തിൽ കേരള സർക്കാർ രണ്ട് മാസത്തിനകം തീരുമാനമെടുക്കണമെന്ന് ഹൈകോടതി. കേരളത്തിൽ വിദേശ തൊഴിൽ തട്ടിപ്പ് കേസുകൾ വ്യാപകമായി നടക്കുന്നതായും ശക്തമായ നിയമനടപടികൾ ആവശ്യപ്പെട്ടും ഹൈക്കോടതിയിൽ നൽകിയ ഹരജിയിലാണ് നടപടിയെന്ന് പ്രവാസി ലീഗൽ സെൽ അറിയിച്ചു.
വിദേശ പഠനത്തിനായി കുട്ടികളെ അയക്കുന്ന ഏജൻസികൾ ഇന്ത്യൻ എമിഗ്രേഷൻ നിയമത്തിനു പുറത്താണ്. ഇത്തരം അവസരങ്ങൾ മുതലെടുത്താണ് വൻ തട്ടിപ്പുകൾ നടക്കുന്നത്. ഗാർഹിക ജോലിക്കെന്ന് പറഞ്ഞു സന്ദർശക വിസയിലും മറ്റും മനുഷ്യക്കടത്തുൾപ്പടെയുള്ള കേസുകൾ വർധിച്ചുവരുന്നതായും ഹരജിയിൽ ചൂണ്ടിക്കാട്ടി.
നോർക്കയുടെ നേതൃത്വത്തിൽ കൂടുതൽ ബോധവത്കരണ നടപടികളും വ്യാജ ഏജൻസികൾക്കെതിരെ നടപടി ശക്തപ്പെടുത്തണമെന്നും ചൂണ്ടിക്കാണിച്ച് പ്രവാസി ലീഗൽ സെൽ ഗ്ലോബൽ പ്രസിഡന്റ് അഡ്വ. ജോസ് എബ്രഹാം കേരള സർക്കാറിന് നിവേദനം നൽകിയിരുന്നു. ഇതിൽ രണ്ട് മാസത്തിനകം തീരുമാനമെടുക്കണമെന്നാണ് ജസ്റ്റിസ് ടി.ആർ. രവി അധ്യക്ഷനായ ബഞ്ചിന്റെ വിധി. കേരള ഹൈകോടതിയുടെ ഇടപെടൽ ആശ്വാസമുണ്ടുക്കുന്നതാണെന്ന് ലീഗൽ സെൽ കുവൈത്ത് ചാപ്റ്റർ പ്രസിഡന്റ് ബിജു സ്റ്റീഫൻ, ജനറൽ സെക്രട്ടറി ഷൈജിത്ത്, വൈസ് പ്രസിഡന്റ് ചാൾസ് പി.ജോർജ് എന്നിവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.