വിദേശകാര്യ മന്ത്രി അബ്ദുല്ല അൽ യഹ്യ ഇന്ത്യൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
text_fieldsകുവൈത്ത് സിറ്റി: വിദേശകാര്യ മന്ത്രി അബ്ദുല്ല അൽ യഹ്യ ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ.എസ്. ജയശങ്കറുമായി കൂടിക്കാഴ്ച നടത്തി.
റിയാദിലെ ജി.സി.സി ജനറൽ സെക്രട്ടേറിയറ്റ് ആസ്ഥാനത്ത് നടന്ന 161ാമത് മന്ത്രിതല യോഗത്തിനിടെയായിരുന്നു കൂടിക്കാഴ്ച. കുവൈത്തും ഇന്ത്യയും തമ്മിൽ ഉഭയകക്ഷി സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള വഴികൾ, ഗസ്സയിലെ മാനുഷിക സ്ഥിതി വഷളാകുന്നതുൾപ്പെടെയുള്ള പ്രാദേശിക, അന്തർദേശീയ സംഭവവികാസങ്ങൾ, പ്രാദേശിക സുരക്ഷയും സ്ഥിരതയും നൽകുന്ന അന്താരാഷ്ട്ര സംരംഭങ്ങളെ പിന്തുണക്കുന്നതിനുള്ള വഴികൾ എന്നിവ കൂടിക്കാഴ്ചയിൽ ഇരുവരും ചർച്ച ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.