വിദേശകാര്യ മന്ത്രി ആന്റണി ബ്ലിങ്കനുമായി കൂടിക്കാഴ്ച നടത്തി
text_fieldsകുവൈത്ത് സിറ്റി: വിദേശകാര്യ മന്ത്രി അബ്ദുല്ല അൽ യഹിയ യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനുമായി കൂടിക്കാഴ്ച നടത്തി. യു.എസ് സ്റ്റേറ്റ് ഡിപ്പാർട്മെന്റിൽ നടന്ന ആഗോള സഖ്യത്തിന്റെ പത്താമത് മന്ത്രിതല യോഗത്തിനിടെയായിരുന്നു കൂടിക്കാഴ്ച. തീവ്രവാദത്തിനെതിരായ പോരാട്ടത്തിൽ കുവൈത്തിന്റെ സംഭാവനകളെ ബ്ലിങ്കൻ അഭിനന്ദിച്ചു.
കുവൈത്തും അമേരിക്കയും തമ്മിൽ ആഴത്തിൽ വേരൂന്നിയ ബന്ധങ്ങളെയും സൗഹൃദത്തെയും അൽ യഹ്യ പരാമർശിച്ചു. അമേരിക്കയുമായുള്ള തന്ത്രപ്രധാനമായ സംഭാഷണത്തിന്റെ ആറാം സെഷന് ആതിഥേയത്വം വഹിക്കാൻ കുവൈത്ത് കാത്തിരിക്കുകയാണെന്നും ചൂണ്ടിക്കാട്ടി.
ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണത്തിന്റെ വിവിധ വശങ്ങളെക്കുറിച്ചും പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനുള്ള വഴികളെക്കുറിച്ചും ഇരുവരും ചർച്ച ചെയ്തു. മിഡിൽ ഈസ്റ്റിലെ സംഭവവികാസങ്ങളും അക്രമം കുറക്കുന്നതിനുള്ള സംയുക്ത ശ്രമങ്ങളും അവലോകനം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.