ഫ്രാൻസ്, റഷ്യ അംബാസഡർമാരുമായി കൂടിക്കാഴ്ച നടത്തി വിദേശകാര്യ മന്ത്രി
text_fieldsവിദേശകാര്യമന്ത്രി ഫ്രഞ്ച് അംബാസഡർ ക്ലെയ്റേ ലെ ഫ്ലച്ചർ, റഷ്യൻ അംബാസഡർ വ്ലാദിമർ സെഹൽറ്റ് എന്നിവരുമായി കൂടിക്കാഴ്ച നടത്തിയപ്പോൾ
കുവൈത്ത് സിറ്റി: ഫ്രാൻസിന്റെയും റഷ്യയുടെയും അംബാസഡർമാരുമായി കൂടിക്കാഴ്ച നടത്തി വിദേശകാര്യ മന്ത്രി ശൈഖ് സലീം അബ്ദുല്ല അൽജാബിർ അസ്സബാഹ്.
ഫ്രഞ്ച് അംബാസഡർ ക്ലെയ്റേ ലെ ഫ്ലച്ചർ, റഷ്യൻ അംബാസഡർ വ്ലാദിമർ സെഹൽറ്റോവ് എന്നിവരുമായാണ് മന്ത്രി കൂടിക്കാഴ്ച നടത്തിയത്. ഇരു രാജ്യങ്ങളെ സംബന്ധിച്ച വിവിധ കാര്യങ്ങൾ ചർച്ചചെയ്തു.
കൂടിക്കാഴ്ചയിൽ പ്രധാനമായും ഖോർ അബ്ദുല്ല ജലപാതയുമായി ബന്ധപ്പെട്ട കരാറിൽ ഇറാഖ് ഫെഡറൽ സുപ്രീംകോടതി നടത്തിയ വിധിയെക്കുറിച്ച് ഇരുവരുമായും സംസാരിച്ചെന്ന് വിദേശകാര്യ മന്ത്രി പറഞ്ഞു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.