വിദേശകാര്യ മന്ത്രി ജി.സി.സി സെക്രട്ടറി ജനറലുമായുള്ള കൂടിക്കാഴ്ച; ഏകീകരണവും സംയുക്ത പ്രവർത്തനവും ലക്ഷ്യം
text_fieldsകുവൈത്ത് സിറ്റി: വിദേശകാര്യ മന്ത്രി ശൈഖ് സലിം അബ്ദുല്ല അൽ ജാബിർ അസ്സബാഹ് ഗൾഫ് സഹകരണ കൗൺസിൽ (ജി.സി.സി) സെക്രട്ടറി ജനറൽ ജാസിം അൽ ബുദൈവിയുമായി കൂടിക്കാഴ്ച നടത്തി. അംഗരാജ്യങ്ങൾക്കിടയിൽ കൂടുതൽ ഏകീകരണവും ഐക്യവും കൈവരിക്കുന്നതിന് സംയുക്ത ഗൾഫ് പ്രവർത്തനങ്ങൾ വർധിപ്പിക്കുന്നതിനുള്ള മാർഗങ്ങൾ കൂടിക്കാഴ്ചയിൽ ചർച്ച ചെയ്തു. പൊതുതാൽപര്യമുള്ള വിവിധ പ്രാദേശിക, അന്തർദേശീയ സംഭവവികാസങ്ങളെക്കുറിച്ചും ഇരുവരും വിലയിരുത്തി. കഴിഞ്ഞ ദിവസം ദേശീയ അസംബ്ലി സ്പീക്കർ അഹമ്മദ് അൽ സദൂനുമായും ഗൾഫ് സഹകരണ കൗൺസിൽ സെക്രട്ടറി ജനറൽ ജാസിം അൽ ബുദൈവി കൂടിക്കാഴ്ച നടത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.