ഇ.യു- ജി.സി.സി ഉന്നതതല ഫോറത്തിൽ വിദേശകാര്യ ഉപമന്ത്രി പങ്കെടുത്തു
text_fieldsകുവൈത്ത് സിറ്റി: ലക്സംബർഗിലെ ഡച്ചിയിൽ നടന്ന യൂറോപ്യൻ യൂനിയൻ (ഇ.യു)- ഗൾഫ് സഹകരണ കൗൺസിൽ (ജി.സി.സി) ഉന്നതതല ഫോറത്തിൽ കുവൈത്ത് ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി അംബാസഡർ ശൈഖ് ജറാഹ് ജാബർ അൽ അഹമ്മദ് അസ്സബാഹ് പങ്കെടുത്തു. ഗൾഫ് സഹകരണ കൗൺസിൽ, യൂറോപ്യൻ യൂനിയൻ അംഗരാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ ഫോറത്തിൽ പങ്കെടുത്തു. പ്രാദേശിക സുരക്ഷ സംബന്ധിച്ച ചർച്ചകൾ നടന്ന ഫോറത്തിൽ സഹകരണം, ഏകോപനം എന്നിവയിലൂടെ സുരക്ഷയും സുസ്ഥിരതയും വർധിപ്പിക്കുക എന്ന തത്വം മുന്നോട്ടുവെച്ചു. ഫോറത്തിനിടെ ബഹ്റൈൻ വിദേശകാര്യ മന്ത്രാലയം അണ്ടർസെക്രട്ടറി ശൈഖ് ഡോ.അബ്ദുല്ല ബിൻ അഹമ്മദ് ആൽ ഖലീഫയുമായി കുവൈത്ത് ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി കൂടിക്കാഴ്ച നടത്തി. പ്രാദേശിക, അന്തർദേശീയ രംഗത്തെ വിവിധ വിഷയങ്ങളിൽ ഇരുവരും അഭിപ്രായങ്ങൾ പങ്കുവെച്ചു. സൈപ്രസ് വിദേശകാര്യ മന്ത്രി ഡോ.കോൺസ്റ്റാന്റിനോസ് കോംബോസുമായും ശൈഖ് ജറാഹ് ജാബർ അൽ അഹമ്മദ് അസ്സബാഹ് കൂടിക്കാഴ്ച നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.