വിദേശകാര്യ മന്ത്രി ഇറാഖ് സന്ദർശിക്കും
text_fieldsകുവൈത്ത് സിറ്റി: വിദേശകാര്യ മന്ത്രി ശൈഖ് സലിം അബ്ദുല്ല അൽജാബിർ അസ്സബാഹ് ഇറാഖ് സന്ദർശിക്കും. ഇതുമായി ബന്ധപ്പെട്ട് ഇറാഖ് പ്രസിഡന്റ് അബ്ദുൽ ലത്തീഫ് റാഷിദ് ഞായറാഴ്ച കുവൈത്ത് അംബാസഡർ താരീഖ് അൽ ഫറാജുമായി ചർച്ച നടത്തി.
ഉഭയകക്ഷിബന്ധം മെച്ചപ്പെടുത്തുന്നതിനും വിവിധ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുമായി ഇരു രാജ്യങ്ങളും തമ്മിലുള്ള ഏകോപനത്തിന്റെയും സംഭാഷണത്തിന്റെയും പ്രാധാന്യം ഇരുവരും വ്യക്തമാക്കി. ഈ മാസം അവസാനത്തോടെയായിരിക്കും ശൈഖ് സലിം അബ്ദുല്ല അൽ ജാബിർ അസ്സബാഹ് ഇറാഖ് സന്ദർശനം. നേരത്തേ താരീഖ് അൽ ഫറാജ് ഇറാഖ് അംബാസഡറുമായി സന്ദർശനം ഉൾപ്പെടെയുള്ള വിഷയങ്ങൾ ചർച്ചചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.