വിദേശകാര്യ മന്ത്രി ഇന്ന് ഇറാഖ് സന്ദർശിക്കും
text_fieldsകുവൈത്ത് സിറ്റി: വിദേശകാര്യ മന്ത്രി ശൈഖ് സലിം അബ്ദുല്ല അൽ ജാബിർ അസ്സബാഹ് ഞായറാഴ്ച ഇറാഖ് സന്ദർശിക്കും. ബാഗ്ദാദിൽ എത്തുന്ന ശൈഖ് സലീം ഇറാഖ് വിദേശകാര്യ മന്ത്രി ഫുആദ് ഹുസൈൻ, രാഷ്ട്രത്തലവൻമാർ എന്നിവരുമായി ചർച്ച നടത്തും. വിവിധ വിഷയങ്ങളിൽ ഉന്നതതല ചർച്ചകളും നടക്കും. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങൾ, പരിഹരിക്കപ്പെടാത്ത അതിർത്തി തർക്കങ്ങൾ, പരസ്പര താൽപര്യമുള്ള മറ്റു വിഷയങ്ങൾ എന്നിവ ചർച്ച ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.
സന്ദർശനവുമായി ബന്ധപ്പെട്ട് ഇറാഖ് പ്രസിഡന്റ് അബ്ദുൽ ലത്തീഫ് റാഷിദ് കഴിഞ്ഞയാഴ്ച കുവൈത്ത് അംബാസഡർ താരീഖ് അൽ ഫറാജുമായി ചർച്ച നടത്തിയിരുന്നു. ഉഭയകക്ഷിബന്ധം മെച്ചപ്പെടുത്തുന്നതിനും വിവിധ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുമായി ഇരു രാജ്യങ്ങളും തമ്മിലുള്ള ഏകോപനത്തിന്റെയും സംഭാഷണത്തിന്റെയും പ്രാധാന്യം ഇരുവരും വ്യക്തമാക്കുകയുണ്ടായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.