കുവൈത്ത്, ഖത്തർ വിദേശകാര്യ മന്ത്രിമാർ കൂടിക്കാഴ്ച നടത്തി
text_fieldsകുവൈത്ത് സിറ്റി: കുവൈത്ത് വിദേശകാര്യ മന്ത്രി ശൈഖ് അഹ്മദ് നാസർ മുഹമ്മദ് അസ്സബാഹും ഖത്തർ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ അൽതാനിയും ചർച്ച നടത്തി. ഖത്തർ വിദേശകാര്യ മന്ത്രി ഒൗദ്യോഗിക സന്ദർശനത്തിന് കുവൈത്തിലെത്തുകയായിരുന്നു. മേഖലയിലെയും അന്താരാഷ്ട്ര തലത്തിലെയും വിവിധ വിഷയങ്ങളും പൊതു താൽപര്യമുള്ള മറ്റു വിഷയങ്ങളും ചർച്ചയായതായി കുവൈത്ത് വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു.
കുവൈത്ത് വിദേശകാര്യ മന്ത്രിയുടെ ഉച്ച വിരുന്നിൽ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ അൽതാനി സംബന്ധിച്ചു. കുവൈത്ത് വിദേശകാര്യ മന്ത്രാലയത്തിലെ പ്രോേട്ടാകോൾ കാര്യ സഹമന്ത്രി ദാരി അർജാൻ അൽ അർജാൻ, ജി.സി.സി കാര്യ അംബാസഡർ നാസർ അൽ മിസയ്യാൻ, വിദേശകാര്യ മന്ത്രാലയത്തിലെ ഒാഫിസ്കാര്യ അംബാസഡർ സാലിഹ് അൽ ലുഗാനി, കുവൈത്തിലെ ഖത്തർ അംബാസഡർ ബൻദർ ബിൻ മുഹമ്മദ് അൽ അതിയ്യ തുടങ്ങിയവർ ചർച്ചയിൽ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.