കുവൈത്ത് സർവകലാശാലയിൽ വിദേശ വിദ്യാർഥികൾക്ക് അപേക്ഷിക്കാം
text_fieldsകുവൈത്ത് സിറ്റി: കുവൈത്ത് യൂനിവേഴ്സിറ്റി (കെ.യു) നിലവിലെ അധ്യയന വർഷത്തിലെ രണ്ടാം സെമസ്റ്ററിലേക്ക് വിദേശ വിദ്യാർഥികളിൽ നിന്ന് അപേക്ഷകൾ സ്വീകരിക്കുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കി. കുറഞ്ഞത് 300 വിദ്യാർഥികളെ ഈ വർഷം സ്വീകരിക്കും. മുൻ ഫീസ് നിരക്ക് വർധനയില്ലാതെ നിലനിർത്തും. ഓരോ യൂനിറ്റ് പഠനത്തിനും 100 ദീനാറും അപേക്ഷാ ഫീസ് 10 ദീനാറും ആണ്.
നിയമം, ആർട്സ്, ശരീഅ, ഇസ്ലാമിക് സ്റ്റഡീസ്, സോഷ്യൽ സയൻസസ്, അഡ്മിനിസ്ട്രേറ്റിവ് സയൻസസ്, കോളേജ് ഓഫ് എജ്യൂക്കേഷനിലെ കിന്റർഗാർട്ടൻ പ്രോഗ്രാം എന്നീ കോഴ്സുകൾക്ക് വിദേശ വിദ്യാർഥികൾക്ക് രജിസ്റ്റർ ചെയ്യാം.
സയൻസ്, എൻജിനീയറിങ്, പെട്രോളിയം, അലൈഡ് മെഡിക്കൽ സയൻസസ് ആൻഡ് എജ്യൂക്കേഷൻ, ലൈഫ് സയൻസസ് എന്നിവയിലും പ്രവേശനം ലഭിക്കും. കുവൈത്ത് വിദ്യാർഥികളുടെ സീറ്റ് ഒഴിവുകളുടെ അടിസ്ഥാനത്തിൽ വിദേശികളുടെ എണ്ണത്തിൽ മാറ്റം വരും.
അന്താരാഷ്ട്ര റാങ്കിംങ് സ്ഥാപനങ്ങൾ സർവകലാശാലകളുടെ ഗ്രേഡ് ഉയർത്തുന്നതിനുള്ള മാനദണ്ഡമായി വിദേശ വിദ്യാർഥികളുടെ ശതമാനം നിശ്ചയിച്ചിട്ടുണ്ട്. ഇതിനാൽ ആഗോള റാങ്കിംങ് മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി കൂടിയാണ് കുവൈത്ത് യൂനിവേഴ്സിറ്റി അന്താരാഷ്ട്ര വിദ്യാർഥികളെ സ്വീകരിക്കുന്ന പദ്ധതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.