Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകുവൈത്തികളുടെ വിദേശ...

കുവൈത്തികളുടെ വിദേശ ചികിത്സ: താൽക്കാലികമായി നിർത്തി

text_fields
bookmark_border
കുവൈത്തികളുടെ വിദേശ ചികിത്സ: താൽക്കാലികമായി നിർത്തി
cancel

കുവൈത്ത്​ സിറ്റി: കുവൈത്ത്​ പൗരന്മാരെ വിദേശ രാജ്യങ്ങളിൽ ചികിത്സക്കയക്കുന്നത്​ താൽക്കാലികമായി നിർത്തിവെച്ചു. കോവിഡ്​ പശ്ചാത്തലത്തിലെ സാമ്പത്തിക പ്രതിസന്ധിയാണ്​ തീരുമാനത്തിന്​ അടിസ്ഥാനം.

വിദേശത്തെ ആശുപത്രികളിൽ നേരത്തേ നടത്തിയ ചികിത്സയുടെ ഭാഗമായി കുടിശ്ശികയുണ്ട്​. നിലവിൽ കുവൈത്തികൾ ചികിത്സയിൽ കഴിയുന്ന അമേരിക്ക, ബ്രിട്ടൻ, ഫ്രാൻസ്​, തായ്​ലൻഡ്​, യു.എ.ഇ എന്നിവിടങ്ങളിലെ ആശുപത്രിയിലാണ്​ കുടിശ്ശികയുള്ളത്​. ആരോഗ്യ മന്ത്രാലയത്തിന്​ ധനമന്ത്രാലയത്തിൽനിന്ന്​ ആവശ്യത്തിന്​ സാമ്പത്തിക സഹായം ലഭിക്കാത്തതാണ്​ പ്രതിസന്ധിക്ക്​ കാരണം.

കോവിഡ്​ പ്രതിസന്ധിയിൽ കുവൈത്തി​െൻറ മുഖ്യവരുമാനമായ പെട്രോളിയം വില കൂപ്പുകുത്തിയത്​ ബാധിച്ചിട്ടുണ്ട്​. കോവിഡ്​ പ്രതിരോധത്തിനും ചികിത്സക്കും കോവിഡ്​ കാല ദുരിതാശ്വാസത്തിനും ക്വാറൻറീനുമായി വൻതുക ചെലവാകുകയും ചെയ്​തു. ഒട്ടുമിക്ക അസുഖങ്ങൾക്കും ശൈഖ്​ ജാബിർ ആശുപത്രി ഉൾപ്പെടെ കുവൈത്തിലെ ആതുരാലയങ്ങളിൽ ഇപ്പോൾ ചികിത്സ ലഭ്യമാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Foreign treatmentKuwaitis
Next Story