വിദേശികളുടെ പ്രവേശന വിലക്ക് നീളുമെന്ന് റിപ്പോർട്ട്
text_fieldsകുവൈത്ത് സിറ്റി: കോവിഡ് കേസുകൾ കൂടുന്ന പശ്ചാത്തലത്തിൽ കുവൈത്തിൽ വിദേശികളുടെ പ്രവേശന വിലക്ക് നീളുമെന്ന് റിപ്പോർട്ട്.കഴിഞ്ഞ നാലുദിവസത്തിനിടെ 6,130 പേർക്ക് പുതുതായി കോവിഡ് സ്ഥിരീകരിച്ചു.ജനിതക മാറ്റം സംഭവിച്ച വൈറസ് രാജ്യത്തിനകത്തേക്ക് എത്തുന്നത് തടയാൻ വിദേശികളുടെ പ്രവേശന വിലക്ക് തൽക്കാലം നീക്കാതിരിക്കുന്നതാണ് നല്ലതെന്ന് അധികൃതർക്ക് വിദഗ്ധ നിർദേശം ലഭിച്ചതായി ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് അൽ ഖബസ് ദിനപത്രം റിപ്പോർട്ട് ചെയ്തു.
കുവൈത്തിലേക്ക് വരാനിരിക്കുന്ന വിദേശികളിൽ കൂടുതലും ഇന്ത്യക്കാരാണ്. മറ്റു വിവിധ രാജ്യങ്ങളിലും കോവിഡ് വൈറസിെൻറ വ്യാപന ശേഷി കൂടുതലുള്ള വകഭേദങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഇൗ രാജ്യങ്ങളിൽനിന്ന് പ്രവേശനം അനുവദിക്കുന്നത് അപകടമാണെന്നാണ് വിദഗ്ധ നിർദേശം.
ഇൗ മാസം അവസാനത്തോടെ കുവൈത്ത് വിമാനത്താവളം സജീവമാകുമെന്ന ഉപപ്രധാനമന്ത്രി ശൈഖ് ഹമദ് ജാബിർ അലി അസ്സബാഹിെൻറ പ്രസ്താവനയിൽ ആശ്വാസംകൊണ്ട് കഴിയുകയായിരുന്നു അവധിക്ക് നാട്ടിൽ പോയി കുടുങ്ങിയ നിരവധി പ്രവാസികൾ. ജോലി സംബന്ധമായി അടിയന്തരമായി തിരിച്ചെത്തേണ്ടവരാണ് മിക്കവാറും പേർ. മാസങ്ങളായി നാട്ടിൽ കുടുങ്ങിയവർ ജോലിയും വരുമാനവുമില്ലാതെ സാമ്പത്തിക ബുദ്ധിമുട്ടും മാനസിക പിരിമുറുക്കവും അനുഭവിക്കുകയാണ്.
തിങ്കളാഴ്ച ചേരുന്ന മന്ത്രിസഭ യോഗത്തിൽ ആശ്വാസകരമായ പ്രഖ്യാപനങ്ങൾ ഉണ്ടാകുമെന്ന പ്രതീക്ഷയിലായിരുന്നു പ്രവാസികൾ. കുവൈത്തിലുള്ള പ്രവാസികളും വിമാന സർവിസ് സാധാരണ നിലയിലാകുന്നതും കാത്തിരിക്കുകയാണ്. ദീർഘനാളായി നാട്ടിൽ പോകാത്തതിെൻറയും ജോലിഭാരത്തിെൻറയും പിരിമുറുക്കം അവർക്കുമുണ്ട്. കുവൈത്തിലെ ബിസിനസ് രംഗം സജീവമാകണമെങ്കിലും വിമാന സർവിസ് സജീവമാകണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.