വിദേശികളുടെ താമസപരിധി: 15 വർഷമാക്കണമെന്ന് പാർലമെൻററി സമിതി
text_fieldsകുവൈത്ത് സിറ്റി: തൊഴിൽ തേടിയെത്തിയ വിദേശികൾക്ക് രാജ്യത്ത് പരമാവധി താമസിക്കുന്നതിനുള്ള കാലപരിധി 15 വർഷമായി നിജപ്പെടുത്തണമെന്ന് കരട് നിർദേശം. കഴിഞ്ഞ ദിവസം കൂടിയ പാർലമെൻറിെൻറ ധനകാര്യസമിതിയാണ് നിർദേശം മുന്നോട്ടുവെച്ചത്. ജനസംഖ്യ ക്രമീകരണവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന വിവിധ വകുപ്പുകളുടെയും മറ്റും അഭിപ്രായങ്ങൾ കണക്കിലെടുത്താണ് ധനകാര്യ സമിതി ഈ നിർദേശത്തിലെത്തിയത്.
ഒരു രാജ്യക്കാരുടെ എണ്ണം സ്വദേശികളുടെ 30 ശതമാനത്തിൽ കൂടാൻ അനുവദിക്കരുതെന്നും നിർദേശമുണ്ട്. അതേസമയം, സ്വദേശികളുടെ മൊത്തം എണ്ണത്തിെൻറ 25 ശതമാനത്തിൽ കൂടാത്ത നിലയിലായിരിക്കണം ഓരോ രാജ്യക്കാർക്കും േക്വാട്ട നിശ്ചയിക്കേണ്ടതെന്നാണ് ആഭ്യന്തര മന്ത്രാലയം അറിയിച്ചത്. ജനസംഖ്യ -തൊഴിൽ വിപണികളിൽ ക്രമീകരണം വരുത്തുന്നതിനുവേണ്ടി ബന്ധപ്പെട്ട വിഭാഗങ്ങൾ ഇതുവരെ കൈെക്കാണ്ട നടപടികളിലെ പുരോഗതിയും സമിതി ചർച്ച ചെയ്തു.
എല്ലാ വിഭാഗങ്ങളിൽനിന്നുമുള്ള അഭിപ്രായങ്ങൾ സ്വീകരിച്ച് ഇക്കാര്യത്തിൽ ഉചിതമായ തീരുമാനത്തിലെത്താൻ പ്രത്യേക സമിതി രൂപവത്കരിക്കും. ഈ സമിതി രണ്ടാഴ്ചക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കുമെന്ന് അധികൃതർ പറഞ്ഞു. സർക്കാർ കോൺട്രാക്ടിൽ വിദേശികളെ നിയമിക്കേണ്ട തസ്തികകളുടെ എണ്ണം ഗണ്യമായി കുറച്ച് പ്രശ്നത്തിന് പരിഹാരം കണ്ടെത്തണമെന്നാണ് മാൻപവർ അതോറിറ്റി അഭിപ്രായപ്പെട്ടത്.
സ്വദേശികൾ ചെയ്യാൻ താൽപര്യം തീരെ കാണിക്കാത്ത സെക്യൂരിറ്റി, ക്ലീനിങ് ജോലികൾക്കായി സർക്കാർ ഉടമ്പടികളുടെ എണ്ണം 25 ശതമാനമായി കുറക്കണം. സിവിൽ ഇൻഫർമേഷൻ ഡിപ്പാർട്ടുമെൻറിെൻറ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം രാജ്യത്ത് നിലവിലുള്ള വിദേശികളുടെ എണ്ണം 31,50,115 ആണ്. ഇത് മൊത്തം രാജ്യ നിവാസികളുടെ 69.77 ശതമാനംവരും. അതേസമയം, കുവൈത്തികളുടെ എണ്ണം വെറും 13,64,640 ആണ്. മൊത്തം ജനസംഖ്യയുടെ 30.23 ശതമാനമേ ഇത് വരൂ.
സ്വദേശികളും വിദേശികളുമടക്കം രാജ്യത്തെ ആകെ ജനസംഖ്യ 45,14,755 ആണ്. സമിതി നിർദേശങ്ങൾക്കനുസരിച്ച് സർക്കാർ ഉത്തരവുണ്ടാവുകയാണെങ്കിൽ രാജ്യത്തെ ഏറ്റവും വലിയ വിദേശി സമൂഹമായ ഇന്ത്യക്കാരെ തന്നെയായിരിക്കും കൂടുതൽ ബാധിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.