വിദേശികളുടെ ചികിത്സ: ചെലവ് ചുരുക്കാൻ ആരോഗ്യ മന്ത്രാലയം: നിസ്സാര കേസുകളിൽ അനാവശ്യമായ മരുന്നുവിതരണം നിയന്ത്രിക്കും
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ വിദേശികളുടെ ചികിത്സ ചെലവ് കുറക്കാൻ ആരോഗ്യ മന്ത്രാലയം പഠനം നടത്തുന്നതായി പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു. ആശുപത്രികളിൽ മരുന്നുകൾ വിതരണം ചെയ്യുന്നത് കുറക്കുന്നതിെൻറ സാധ്യതകൾ പഠിക്കും. ആവശ്യമുള്ളതിനേക്കാൾ അധികം മരുന്ന് വിതരണം ചെയ്യുന്നുണ്ടോ എന്ന് അന്വേഷിക്കും. പത്തു ശതമാനമെങ്കിലും ചെലവ് ചുരുക്കാനാണ് ശ്രമിക്കുന്നത്. ഇൻഷുറൻസ് പരിരക്ഷക്ക് കീഴിലുള്ള ചികിത്സ സേവനങ്ങളെ, വിശേഷിച്ച് ശസ്ത്രക്രിയ അപ്പോയിൻറ്മെൻറുകളെ പരിഷ്കരണം ബാധിക്കില്ല. നിസ്സാര കേസുകളിൽ അനാവശ്യമായി മരുന്നുവിതരണം നടത്തുന്നത് നിയന്ത്രിക്കാനാണ് നീക്കം. മരുന്നുകൾ പല വിലനിലവാരത്തിലുള്ളതുണ്ട്. കൂടിയ വിലയുള്ള മരുന്നുകൾക്ക് ബദൽ തേടും. കുവൈത്തികളെ വിദേശത്ത് ചികിത്സക്ക് അയക്കുന്നതിനും നിയന്ത്രണം ഏർപ്പെടുത്തും. ഗുരുതര കേസുകൾക്ക് മാത്രം വിദേശത്ത് അയക്കും. കുവൈത്തിൽ ചികിത്സ ലഭ്യമായ കേസുകളിൽ ഇവിടെ തന്നെ ചികിത്സിക്കും. വിദേശത്തെ ചികിത്സ 30 ശതമാനം എങ്കിലും കുറക്കാനാണ് ശ്രമിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.