മുൻമന്ത്രി മർയം അഖീൽ സിവിൽ സർവിസ് കമീഷൻ മേധാവി
text_fieldsകുവൈത്ത് സിറ്റി: മുൻ സാമ്പത്തികകാര്യ മന്ത്രി മർയം അൽ അഖീലിനെ സിവിൽ സർവിസ് കമീഷൻ മേധാവിയായി നിയമിച്ചു.പ്രധാനമന്ത്രി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അസ്സബാഹിെൻറ നേതൃത്വത്തിൽ ചേർന്ന മന്ത്രിസഭ യോഗമാണ് തീരുമാനമെടുത്തത്. നാലു വർഷത്തേക്കാണ് നിയമനം. സർക്കാർ മേഖലയിൽ സ്വദേശികളെ നിയമിക്കുന്നത് സിവിൽ സർവിസ് കമീഷനാണ്.
പൊതുമേഖലയിൽനിന്ന് വിദേശികളെ ഒഴിവാക്കി സ്വദേശിവത്കരണം പൂർണതോതിൽ നടപ്പാക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ് കമീഷൻ.അലി അൽ അസ്ഫറിനെ ഹവല്ലി ഗവർണറായും ചുമതലപ്പെടുത്തി. രണ്ട് നിയമനങ്ങളും അമീറിെൻറ അന്തിമ അംഗീകാരത്തിന് സമർപ്പിച്ചിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.