ആഘോഷമായി സ്കൂളുകളുടെ സ്ഥാപക ദിനം
text_fieldsകുവൈത്ത് സിറ്റി: യുനൈറ്റഡ് ഇന്ത്യൻ സ്കൂൾ, ഇന്ത്യൻ പബ്ലിക് സ്കൂൾ, യുനൈറ്റഡ് ഇന്റർനാഷനൽ ഇന്ത്യൻ സ്കൂൾ എന്നിവ സ്ഥാപക ദിനം ആഘോഷിച്ചു. യുനൈറ്റഡ് ഇന്റർനാഷനൽ ഇന്ത്യൻ സ്കൂളിൽ നടന്ന ആഘോഷത്തിൽ കുവൈത്തിലെ ഇന്ത്യൻ അംബാസഡർ ഡോ. ആദർശ് സ്വൈക മുഖ്യാതിഥിയായി പങ്കെടുത്തു. വന്ദന സ്വൈക, ഇന്ത്യൻ എംബസി സെക്കൻഡ് സെക്രട്ടറി ബൈജ നാഥ് എന്നിവർ വിശിഷ്ടാതിഥി ആയിരുന്നു.
വിദ്യാഭ്യാസ മന്ത്രാലയത്തിലെ മുൻ അണ്ടർ സെക്രട്ടറിയും ഇന്ത്യൻ പബ്ലിക് സ്കൂൾ സ്പോൺസറുമായ മുഹമ്മദ് അൽ ഹുമൈദി, മുൻ പാർലമെന്റ് അംഗവും കുവൈത്ത് സിവിൽ ഏവിയേഷനിലെ പേഴ്സനൽ ഡയറക്ടറും യുനൈറ്റഡ് ഇന്ത്യൻ സ്കൂൾ സ്പോൺസറുമായ ജാസിം അൽ നുസീഫ് എന്നിവരും കുവൈത്തിലെ വിവിധ സ്കൂളുകളിലെ പ്രിൻസിപ്പൽമാരും ചടങ്ങളിൽ പങ്കെടുത്തു.
സി.ബി.എസ്.ഇ ബോർഡ് പരീക്ഷകളിൽ ഉന്നതവിജയം നേടിയവർക്ക് ഡോ. ആദർശ് സ്വൈക മെമന്റോകൾ നൽകി ആദരിച്ചു. വന്ദന സ്വൈക സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. സ്ഥാപക ചെയർമാൻ തോമസ് ചാണ്ടിയുടെ പേരിലുള്ള തോമസ് ചാണ്ടി മെമ്മോറിയൽ കാഷ് അവാർഡ് ഗ്രൂപ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് എക്സിക്യൂട്ടിവ് അഡ്മിനിസ്ട്രേറ്റർ ജോയൽ ജേക്കബ് വിതരണം ചെയ്തു.
പ്രിൻസിപ്പൽമാരായ അന്നമ്മ ചെറിയാൻ, സി. രാധാകൃഷ്ണൻ, എലിസബത്ത് ജോസഫ് എന്നിവരുടെ സാന്നിധ്യത്തിൽ ഗ്രൂപ് ഓഫ് സ്ഥാപനങ്ങളുടെ ചെയർപേഴ്സൻ മേരി ചാണ്ടി, വൈസ് ചെയർപേഴ്സൻ ടെസ്സി ചാണ്ടി എന്നിവർ മുഖ്യാതിഥിക്കുള്ള മെമന്റോ സമ്മാനിച്ചു. മാനേജ്മെന്റിനെ പ്രതിനിധീകരിച്ച് വൈസ് ചെയർപേഴ്സൻ ടെസ്സി ചാണ്ടി സംസാരിച്ചു. സാൽമിയ ഇന്ത്യൻ പബ്ലിക് സ്കൂളിലെ അൻവിത സ്വാഗതവും യുനൈറ്റഡ് ഇന്ത്യൻ സ്കൂളിലെ ആമി മറിയം അലക്സ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.