മെഡിക്കൽ രേഖകളിൽ കൃത്രിമം കാണിച്ച നാലു പേർ അറസ്റ്റിൽ
text_fieldsകുവൈത്ത് സിറ്റി: ആരോഗ്യ മന്ത്രാലയത്തിന്റെ പേരിലുള്ള മെഡിക്കൽ റിപ്പോർട്ടുകൾ വ്യാജമായി നിർമിച്ചതിന് രണ്ടു സ്വദേശികളെയും രണ്ടു പ്രവാസികളെയും അറസ്റ്റ് ചെയ്യാൻ പബ്ലിക് പ്രോസിക്യൂഷൻ ഉത്തരവിട്ടു. നീതിന്യായ മന്ത്രാലയത്തിലെ തൊഴിലുടമക്ക് സമർപ്പിക്കാൻ ബന്ധുവിന് റിപ്പോർട്ട് നൽകിയതിനാണ് ഒരാൾക്കെതിരെ കേസ്. പ്രതികളിൽ ഒരാളുടെ വസതിയിൽ നടത്തിയ പരിശോധനയിൽ ആരോഗ്യമന്ത്രാലയം മെഡിക്കൽ റിപ്പോർട്ട് ഫോറങ്ങളും മുദ്രകളും കണ്ടെത്തിയതായി അൽ റായി പത്രം റിപ്പോർട്ട് ചെയ്തു.
വ്യാജ പരിചയ സർട്ടിഫിക്കറ്റ് നൽകിയ ഈജിപ്ത് ഡോക്ടറെ കഴിഞ്ഞ മാസം കോടതി ഒരു മാസത്തെ തടവിനും നാടുകടത്തലിനും ശിക്ഷിച്ചിരുന്നു. കുവൈത്തിൽ സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്തിരുന്ന ഡോക്ടർ മറ്റൊരു രാജ്യത്തേക്ക് ജോലിക്കായി അപേക്ഷ സമർപ്പിച്ചിരുന്നു. ഇതിനൊപ്പം നൽകിയ എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് പരിശോധിച്ചപ്പോഴാണ് വ്യാജമെന്ന് തെളിഞ്ഞത്. വ്യാജ സർട്ടിഫിക്കറ്റുകൾക്കെതിരെ രാജ്യത്ത് കർശന നടപടിയാണ് സ്വീകരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.