മഴയിൽ മണ്ണൊലിച്ച് നാലു ക്ലസ്റ്റർ ബോംബ് കണ്ടെത്തി
text_fieldsകുവൈത്ത് സിറ്റി: ഇറാഖ് അധിനിവേശ കാല അവശിഷ്ടം എന്നു കരുതുന്ന നാലു ക്ലസ്റ്റർ ബോംബ് കണ്ടെത്തി. കബ്ദ് ഭാഗത്താണ് ബോംബ് കണ്ടെത്തിയത്. ആർമി എൻജിനീയറിങ് ടീം സ്ഥലത്തെത്തി സുരക്ഷ ഉറപ്പാക്കി. കൂടുതൽ ബോംബ് ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് പ്രദേശം മുൾവേലി കെട്ടി പ്രവേശനം വിലക്കിയിട്ടുണ്ട്. കഴിഞ്ഞദിവസം അബ്ദലിയിലും മുത്ലയിലും കുഴിബോംബ് മഴയിൽ പൊങ്ങിവന്നത് കണ്ടെത്തിയിരുന്നു. അധിനിവേശ കാലത്ത് ഇറാഖി പട്ടാളം രാജ്യവ്യാപകമായി കുഴിബോംബുകൾ പാകിയിരുന്നു. നേരത്തെ പല ഭാഗങ്ങളിൽനിന്നും ഇവ കണ്ടെടുത്തിയിരുന്നു.
കുഴിബോംബ് പൊട്ടി മരുപ്രദേശങ്ങളിൽ ആട്ടിടയന്മാർ കൊല്ലപ്പെടുന്ന സംഭവങ്ങളും പലപ്പോഴായി ഉണ്ടായിട്ടുണ്ട്. അധിനിവേശ കാലത്ത് സ്ഥാപിച്ച കുഴിബോംബുകൾ നീക്കാൻ കുവൈത്ത് ഇതുവരെ 120 കോടി ഡോളർ ചെലവഴിച്ചു. അധിനിവേശം കഴിഞ്ഞ് 28 വർഷത്തിന് ശേഷവും കുവൈത്ത് പൂർണമായി കുഴിബോംബ് മുക്തമായിട്ടില്ല. സംശയകരമായ സാധനങ്ങൾ കാണുേമ്പാൾ തൊടരുതെന്നും അധികൃതരെ വിവരം അറിയിക്കണമെന്നും പൊതുജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.