വിദേശ മദ്യവുമായി ഇന്ത്യൻ പൗരനുള്‍പ്പെടെ നാലു പേർ പിടിയിൽ
text_fieldsകുവൈത്ത് സിറ്റി: ലഹരിവസ്തുക്കൾക്കെതിരായ പരിശോധനയിൽ 919 കുപ്പി വിദേശ മദ്യവുമായി ഇന്ത്യൻ പൗരനുള്‍പ്പെടെ നാലു പേർ പിടിയിൽ. ജനറൽ ഡിപ്പാർട്ട്മെന്റ് ഫോർ ഡ്രഗ് കൺട്രോളിന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
പിടിയിലായവരിൽ രണ്ട് കുവൈത്ത് പൗരന്മാർ, ഒരു സൗദി പൗരൻ, ഒരു ഇന്ത്യൻ പൗരൻ എന്നിവർ ഉൾപ്പെടുന്നു. ഇവരിൽനിന്ന് 919 കുപ്പി വിദേശ മദ്യവും ഏകദേശം 200 മയക്കുമരുന്ന് ഗുളികകളും പിടിച്ചെടുത്തു. പ്രതികളെയും പിടിച്ചെടുത്ത വസ്തുക്കളും ബന്ധപ്പെട്ട വിഭാഗത്തിന് കൈമാറി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.