നാലാമത് ‘ദുഷാൻബെ’ കോൺഫറൻസിന് കുവൈത്തിൽ തുടക്കം
text_fieldsകുവൈത്ത് സിറ്റി: നാലാമത് ‘ദുഷാൻബെ’ കോൺഫറൻസിന് കുവൈത്തിൽ തുടക്കം. ‘അന്താരാഷ്ട്ര തീവ്രവാദ വിരുദ്ധ സഹകരണം ശക്തിപ്പെടുത്തൽ, ചടുലമായ അതിർത്തി സുരക്ഷ സംവിധാനങ്ങൾ കെട്ടിപ്പടുക്കൽ - ദുഷാൻബെ പ്രക്രിയയുടെ കുവൈത്ത് ഘട്ടം’ എന്ന തലക്കെട്ടിലാണ് രണ്ട് ദിവസങ്ങളിലായുള്ള സമ്മേളനം.
തജികിസ്താൻ പ്രസിഡന്റ് ഇമോമാലി റഹ്മോൻ, യു.എൻ.ഒ.സി.ടി അണ്ടർ സെക്രട്ടറി ജനറൽ വ്ലാഡിമിർ വോറോൻകോവ്, അംഗരാജ്യങ്ങളിൽ നിന്നുള്ള 33 മന്ത്രിമാർ എന്നിവർ ഉൾപ്പെടെ 450ലധികം പേർ സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്.
ഭീകരവാദത്തെ ചെറുക്കുന്നതിന്റെ ഭാഗമായി 2018ൽ തജികിസ്താനിലാണ് ആദ്യ സമ്മേളനം നടന്നത്. 2018, 2019, 2022 വർഷങ്ങളിലും തജികിസ്താനിലെ ദുഷാൻബെയിൽ സമ്മേളനം നടന്നു. ഭീകരതക്കെതിരെ പോരാടുന്നതിന് അതിർത്തി സുരക്ഷയിൽ സഹകരണം വർധിപ്പിക്കൽ, അനുഭവങ്ങളും ദർശനങ്ങളും കൈമാറൽ, തീവ്രവാദ ഭീഷണികളെയും അനന്തരഫലങ്ങളെയും നേരിടാനുള്ള വഴികൾ ചർച്ച ചെയ്യൽ എന്നിവയെല്ലാം സമ്മേളന ലക്ഷ്യങ്ങളാണ്. സമ്മേളനം ചൊവ്വാഴ്ച സമാപിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.