Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightനാ​ലാ​മ​ത്...

നാ​ലാ​മ​ത് ‘പ്രോ​ജ്ജ്വ​ല’ ക​ലാ​മേ​ള മേ​യ് 10ന്

text_fields
bookmark_border
നാ​ലാ​മ​ത് ‘പ്രോ​ജ്ജ്വ​ല’ ക​ലാ​മേ​ള മേ​യ് 10ന്
cancel
camera_alt

പ്രോ​ജ്ജ്വ​ല ക​ലാ​മ​ത്സ​ര മേ​ള പോ​സ്റ്റ​ർ പ്ര​കാ​ശ​നം മോ​ൺ​സി​ഞ്ഞോ​ർ ആ​ൽ​ദോ ബ​രാ​ർ​ദി

നി​ർ​വ​ഹി​ക്കു​ന്നു

​കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്ത് മ​ല​ങ്ക​ര റൈ​റ്റ് മൂ​വ്മെ​ന്റി​ന്റെ (കെ.​എം.​ആ​ർ.​എം) ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന നാ​ലാ​മ​ത് ക​ലാ​മ​ത്സ​ര മേ​ള​യാ​യ പ്രോ​ജ്ജ്വ​ല മ​ത്സ​രം മേ​യ് 10ന്. ​അ​ബ്ബാ​സി​യ യു​നൈ​റ്റ​ഡ് ഇ​ന്റ​ർ​നാ​ഷ​ന​ൽ ഇ​ന്ത്യ​ൻ സ്കൂ​ളി​ൽ രാ​വി​ലെ എ​ട്ടു മു​ത​ൽ രാ​ത്രി എ​ട്ടു മ​ണി​വ​രെ​യാ​ണ് മ​ത്സ​ര​ങ്ങ​ൾ. വ്യ​ക്തി​ഗ​ത, ഗ്രൂ​പ് അ​ടി​സ്ഥാ​ന​ത്തി​ൽ 17 ഇ​ന​ങ്ങ​ളി​ൽ അ​ഞ്ചു ഗ്രൂ​പ്പു​ക​ളാ​യാ​ണ് മ​ത്സ​ര​ങ്ങ​ൾ ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

‘പ്രോ​ജ്ജ്വ​ല’ പോ​സ്റ്റ​ർ പ്ര​കാ​ശ​നം കു​വൈ​ത്ത് മെ​ത്രാ​നും അ​പ്പ​സ്ത​ലി​ക് വി​കാ​രി​യേ​റ്റ് ഓ​ഫ് നോ​ർ​ത്തേ​ൺ അ​റേ​ബ്യ അ​ധ്യ​ക്ഷ​നു​മാ​യ മോ​ൺ​സി​ഞ്ഞോ​ർ ആ​ൽ​ദോ ബ​രാ​ർ​ദി നി​ർ​വ​ഹി​ച്ചു.

കു​വൈ​ത്ത് സി​റ്റി ഹോ​ളി ഫാ​മി​ലി കോ ​ക​ത്തീ​ഡ്ര​ൽ ദേ​വാ​ല​യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ കെ.​എം.​ആ​ർ.​എം ആ​ത്മീ​യ പി​താ​വ് ഫാ. ​ജോ​ൺ തു​ണ്ടി​യ​ത്ത് കോ​ർ എ​പ്പി​സ്കോ​പ്പ, പ്ര​സി​ഡ​ന്റ്‌ ബാ​ബു​ജി ബ​ത്തേ​രി, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബി​നു കെ ​ജോ​ൺ, ട്ര​ഷ​റ​ർ റാ​ണ വ​ർ​ഗീ​സ്, സെ​ൻ​ട്ര​ൽ മാ​നേ​ജി​ങ് ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​ർ പ​​​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kuwaitcity
News Summary - Fourth 'Projjwala' Art Fair on May 10
Next Story