ഡിജിറ്റൽ സിവിൽ ഐഡിയുടെ പേരിൽ തട്ടിപ്പ് സന്ദേശം
text_fieldsകുവൈത്ത് സിറ്റി: ഡിജിറ്റൽ സിവിൽ ഐഡിയുടെ പേരിലുള്ള തട്ടിപ്പ് സന്ദേശങ്ങൾക്കെതിരെ മുന്നറിയിപ്പുമായി അധികൃതർ. കുവൈത്ത് മൊബൈൽ ഐഡി ആപ് കാലാവധി കഴിഞ്ഞിട്ടുണ്ടെന്നും പുതുക്കാൻ വ്യക്തിഗത വിവരങ്ങൾ നൽകണമെന്നുമാണ് സന്ദേശം. ഇത്തരത്തിൽ സന്ദേശം അയച്ചിട്ടില്ലെന്നും വ്യക്തിഗത വിവരങ്ങൾ കൈമാറരുതെന്നും സിവിൽ ഇൻഫർമേഷൻ പബ്ലിക് അതോറിറ്റി വ്യക്തമാക്കി. അവർ അയക്കുന്ന ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുതെന്നും അധികൃതർ പറഞ്ഞു. പലതരത്തിലുള്ള തട്ടിപ്പ് ഫോൺ കാളുകളും സന്ദേശങ്ങളും സജീവമാണ്.
വാക്സിനേഷന്റെ പേരിൽ ആരോഗ്യമന്ത്രാലയത്തിൽനിന്ന് എന്ന പേരിൽ വ്യക്തികളുടെ മൊബൈൽ ഫോണിലേക്ക് വിളിച്ച് വ്യക്തികത വിവരങ്ങളും ബാങ്ക് വിവരങ്ങളും ഉൾപ്പെടെ ചോദിക്കുന്നുണ്ട്. നേരത്തെതന്നെ ബാങ്കിൽനിന്ന് എന്ന പേരിലും സിവിൽ ഐഡി ഓഫിസിൽനിന്ന് എന്ന് പറഞ്ഞും തട്ടിപ്പ് കാളുകളും മെസേജുകളും വരാറുണ്ട്. ഇതിന് പ്രതികരിച്ച നിരവധിപേരുടെ അക്കൗണ്ടിൽനിന്ന് പണം നഷ്ടമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.