അറിവിെൻറ ആനന്ദോത്സവമായി ഫ്രീഡം ക്വിസ്
text_fieldsകുവൈത്ത് സിറ്റി: ഇന്ത്യൻ എംബസിയുടെ രക്ഷാകർതൃത്വത്തിൽ 'ഗൾഫ് മാധ്യമം' കുവൈത്ത്, ബദർ അൽ സമ മെഡിക്കൽ സെൻററുമായി സഹകരിച്ച് നടത്തിയ ഫ്രീഡം ക്വിസ് വേറിെട്ടാരനുഭവമായി.
ക്വിസ് മാസ്റ്റർ ജി.എസ്. പ്രദീപിെൻറ ഉൗർജ്ജസ്വലമായ അവതരണം ദൃശ്യവിസ്മയമായപ്പോൾ പഴുതടച്ച സംഘാടനവും സാേങ്കതികമികവും പരിപാടിക്ക് മാറ്റുകൂട്ടി.
ഖൈത്താൻ കമ്യൂണിറ്റി സ്കൂൾ ആണ് ഗ്രാൻഡ് ഫിനാലെക്ക് വേദിയായത്.
അവിടത്തെ ഒാരോ ക്ലാസ് മുറിയിൽ ഒാരോ വിദ്യാർഥിക്കും സജ്ജീകരണം ഒരുക്കിയപ്പോൾ സെൻറർ ഹാളിൽ ടെക്നിക്കൽ ടീം പരിപാടി നിയന്ത്രിച്ചു. നിമിഷനേരം പാഴാക്കാതെയുള്ള സ്വിച്ചിങ് പരിപാടി വിരസമാകാതിരിക്കാൻ സഹായിച്ചു.
അവതാരകയായ ഫാത്തിമ സോനുവും മികവുപുലർത്തി. പൊതു സമൂഹത്തിൽനിന്ന് നല്ല സ്വീകാര്യത ലഭിച്ചു.
ഗൾഫ് മാധ്യമം കുവൈത്ത് ഫേസ്ബുക്ക് പേജിലൂടെ ലൈവ് സംപ്രേഷണം ഉണ്ടായിരുന്നു.
ദൃശ്യങ്ങൾക്ക് പ്രാധാന്യം നൽകിയായിരുന്നു ജി.എസ്. പ്രദീപിെൻറ അവതരണം.
വിരസമായ ക്വിസ് മത്സരങ്ങൾ കണ്ടുശീലിച്ചവർക്ക് അറിവിെൻറ ആനന്ദോത്സവമായി ഇന്ത്യ@75 ഫ്രീഡം ക്വിസ് കുവൈത്ത് മാറി.
ആശിർവാദവുമായി പ്രവാസി കൂട്ടായ്മകൾ
കുവൈത്ത് സിറ്റി: ഗൾഫ് മാധ്യമം, ബദർ അൽ സമ ഫ്രീഡം ക്വിസിെൻറ സന്ദേശം വിദ്യാർഥികളിലേക്കും പൊതുസമൂഹത്തിലേക്കും എത്തിക്കുന്നതിൽ കുവൈത്തിലെ പ്രവാസി കൂട്ടായ്മകളുടെ പിന്തുണ ഉപകാരപ്പെട്ടു. നേരത്തെ വിളിച്ചുചേർത്ത സംഘടന നേതാക്കളുടെ ഒാൺലൈൻ സംഗമത്തിൽ പ്രവാസികളുടെ ശബ്ദമായി നിലകൊള്ളുന്ന ഗൾഫ് മാധ്യമത്തിെൻറ എല്ലാ സംരംഭങ്ങൾക്കും നിറഞ്ഞ പിന്തുണയുണ്ടാകുമെന്ന് കുവൈത്തിലെ സംഘടന നേതാക്കൾ പറഞ്ഞു. സംഘടനകളുടെ വാട്സ്ആപ് ഗ്രൂപ്പുകളിൽ പരിപാടിയുടെ സന്ദേശവും പരസ്യങ്ങളും ലിങ്കും ഷെയർ ചെയ്യപ്പെട്ടു.
നിറഞ്ഞ പിന്തുണയുമായി എംബസി
കുവൈത്ത് സിറ്റി: ഗൾഫ് മാധ്യമം ഫ്രീഡം ക്വിസിന് കുവൈത്തിലെ ഇന്ത്യൻ എംബസി നൽകിയത് നിറഞ്ഞ പിന്തുണ. പരിപാടിയുടെ രക്ഷാകർതൃത്വം ഏറ്റെടുത്ത എംബസി എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തു.
അംബാസഡർ സിബി ജോർജ് ഒാരോ ഘട്ടത്തിലും വിശേഷങ്ങൾ അന്വേഷിക്കുകയും പ്രോത്സാഹനം നൽകുകയും ചെയ്തു. ഇന്ത്യൻ സമൂഹത്തിെൻറ ക്ഷേമത്തിനായും കുവൈത്തുമായുള്ള ബന്ധം മെച്ചപ്പെടുത്താനും അംബാസഡറുടെ നേതൃത്വത്തിൽ നടത്തുന്ന മികച്ച പ്രവർത്തനങ്ങൾക്ക് ഗൾഫ് മാധ്യമവും പിന്തുണ നൽകിവരുന്നു.
കഠിനാധ്വാനവുമായി വളൻറിയർമാർ
കുവൈത്ത് സിറ്റി: ഒരുമാസത്തിലേറെയായി ആസൂത്രണങ്ങളും ഒരുക്കങ്ങളുമായി നിറഞ്ഞുനിൽക്കുകയായിരുന്നു സ്വാഗതസംഘത്തിെൻറ ഭാഗമായ ഒരുകൂട്ടം വളൻറിയർമാർ.
വ്യാഴാഴ്ച രാത്രിതന്നെ വേദിയിലെത്തി സാേങ്കതിക സൗകര്യങ്ങളും സന്നാഹങ്ങളും പരിശോധിച്ച് ഉറപ്പുവരുത്തിയത് പിഴവില്ലാതെ പരിപാടി നടത്താൻ സഹായിച്ചു. വെള്ളിയാഴ്ച കടുത്ത ഹ്യുമിഡിറ്റി (നിർജലീകരണം) ആണ് കുവൈത്തിൽ അനുഭവപ്പെട്ടത്.
അറിവിെൻറ ആനന്ദോത്സവമായി ഫ്രീഡം ക്വിസ്
പലരും മുറിയിൽനിന്ന് പുറത്തിറങ്ങാതിരുന്ന കാലാവസ്ഥയിലും ഒരുകൂട്ടം ചെറുപ്പക്കാർ ത്യാഗമനസ്സോടെ കഠിനാധ്വാനത്തിലായിരുന്നു. അവർക്കെല്ലാം ആഹ്ലാദിക്കാൻ കഴിയുന്നവിധത്തിൽ ഗംഭീര അനുഭവമായി ഗൾഫ് മാധ്യമം ഫ്രീഡം ക്വിസ് മാറി. പ്രോഗ്രാം കമ്മിറ്റി രക്ഷാധികാരി ഫൈസൽ മഞ്ചേരി, ഗൾഫ് മാധ്യമം റെസിഡൻറ് മാനേജർ പി.ടി. ശരീഫ്, പ്രോഗ്രാം കൺവീനർ എസ്.പി. നവാസ്, എക്സിക്യൂട്ടീവ് അംഗങ്ങളായ പി.ടി. ഷാഫി, ഫിറോസ് ഹമീദ്, അൻവർ സഇൗദ് മറ്റു സ്വാഗത സംഘം അംഗങ്ങളായ യാസിർ കരിങ്കല്ലത്താണി, റിഷ്ദിൻ അമീർ, സി.പി. നൈസാം, അംജദ് കോക്കൂർ, അബ്ദുൽ വാഹിദ്, റഫീഖ് ബാബു, ഷൈജു, ശമീം, സജ്ജാദ്, ജാസിം, സഫീർ, എ.കെ. സമീർ, നിഹാദ്, യൂനുസ് കാനോത്ത്, ഫൈസൽ വടക്കേകാട്, കെ.വി. ഫൈസൽ, സിജിൽ ഖാൻ, എൻ.പി. റസാഖ്, ഇളയത് ഇടവ, മെഹബൂബ്, ജസീൽ ചെങ്ങളാൻ, അൻവർ സാദത്ത്, ശുക്കൂർ പെരുമ്പാവൂർ, കെ.വി. നൗഫൽ തുടങ്ങിയവരുടെ കഠിനാധ്വാനം ഫ്രീഡം ക്വിസിനെ വൻ വിജയമാക്കിയതിൽ നിർണായകമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.