സൗഹൃദ ഫുട്ബാൾ: കുവൈത്തിനെതിരെ ഇറാഖിന് ജയം
text_fieldsകുവൈത്ത് സിറ്റി: ഇറാഖിനെതിരായ സൗഹൃദ ഫുട്ബാൾ മത്സരത്തിൽ കുവൈത്തിന് പരാജയം. ഒന്നിനെതിരെ രണ്ടു ഗോളിനാണ് നീലക്കുപ്പായക്കാർ അയൽരാജ്യത്തോട് കീഴടങ്ങിയത്.
ഖത്തർ ലോകകപ്പ് യോഗ്യത മത്സരങ്ങൾക്കുള്ള തയാറെടുപ്പിെൻറ ഭാഗമായാണ് കുവൈത്ത് ഇറാഖുമായി സൗഹൃദ മത്സരം കളിച്ചത്. ഇൗ മാസം തുടക്കത്തിൽ ഫലസ്തീനെതിരെയും കുവൈത്ത് സൗഹൃദ പോരാട്ടത്തിൽ തോൽവി അറിഞ്ഞിരുന്നു.
ഇറാഖി നഗരമായ ബസറയിലെ ജിദ്ദെ അൽ നഖ്ല സ്റ്റേഡിയത്തിൽ ആദ്യം ഗോൾ നേടിയത് കുവൈത്താണ്. ഇറാഖ് ആക്രമിച്ച് മുന്നേറവെ കളിയുടെ ഗതിക്ക് എതിരായി കുവൈത്ത് 24ാം മിനിറ്റിൽ ഇൗദ് അൽ റഷീദിയിലൂടെ വലയനക്കി. ഒരു ഗോൾ ലീഡിൽ കുവൈത്തിെൻറ കളി മെച്ചപ്പെട്ടു. രണ്ടാം പകുതിയിൽ നിരവധി അവസരങ്ങൾ അവർക്ക് ലഭിച്ചെങ്കിലും മുതലാക്കാനായില്ല.
കളി അവസാനിക്കാൻ 10 മിനിറ്റ് മാത്രം ശേഷിക്കുന്നത് വരെയും ഇറാഖിന് ഗോൾ മടക്കാനായില്ല. വിജയപ്പുഞ്ചിരിയുമായി കുവൈത്ത് മൈതാനം വിടുമെന്ന് തോന്നിയ ഘട്ടത്തിലാണ് ഇറാഖിെൻറ മുഹമ്മദ് അൽ ദാവൂദ് കുവൈത്തി പ്രതിരോധ നിരയുടെ ആശയക്കുഴപ്പം മുതലെടുത്ത് ലക്ഷ്യം കണ്ടത്.
88ാം മിനിറ്റിൽ പെനാൽറ്റി ഷോട്ടിലൂടെ അയ്മൻ ഹുസൈൻ വിജയഗോളും നേടിയതോടെ കുവൈത്ത് നിസ്സഹായരായി. വിജയം മണത്ത കളിയിൽ തോൽവി ഒഴിവാക്കി സമനിലയെങ്കിലും പിടിച്ചുവാങ്ങാൻ കുവൈത്ത് ആക്രമിച്ച് കളിച്ചെങ്കിലും പിന്നീട് അധികം സമയം ഉണ്ടായിരുന്നില്ല. 25ാമത് ഗൾഫ് കപ്പ് ഫുട്ബാളിന് ആതിഥേയത്വം വഹിക്കാനുള്ള തയാറെടുപ്പ് വിലയിരുത്താനായി ഇറാഖ് കായികമന്ത്രി അദ്നാൻ ദർജലിെൻറ ക്ഷണപ്രകാരമാണ് കുവൈത്ത് അയൽ രാജ്യത്തേക്ക് കളിക്കാൻ പോയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.