ഫ്രണ്ട്സ് ഓഫ് കണ്ണൂർ സ്നേഹ സംഗമം നടത്തി
text_fieldsഒാൺലൈനായി നടത്തിയ ഫോക് ഫർവാനിയ, ഫർവാനിയ നോർത്ത് യൂനിറ്റുകളുടെ സംയുക്ത സ്നേഹസംഗമത്തിൽനിന്ന്
കുവൈത്ത് സിറ്റി: ഫ്രണ്ട്സ് ഓഫ് കണ്ണൂർ കുവൈത്ത് എക്സ്പാറ്റ്സ് അസോസിയേഷൻ (ഫോക്) സെൻട്രൽ സോണലിലെ ഫർവാനിയ, ഫർവാനിയ നോർത്ത് യൂനിറ്റുകളുടെ സംയുക്ത സ്നേഹസംഗമം നടത്തി. ഫോക് പ്രസിഡൻറ് എം.എൻ. സലീം ഉദ്ഘാടനം ചെയ്തു.
അംഗങ്ങളുടെ കലാപരിപാടികളുടെ ഉദ്ഘാടനം സിനിമ-സീരിയൽ നടനും ഗായകനും ഫോക് മുൻ പ്രസിഡൻറുമായ ചന്ദ്രമോഹൻ കണ്ണൂർ നിർവഹിച്ചു. ഫോക്ക് ജനറൽ സെക്രട്ടറി ലിജേഷ് പരയത്ത്, ട്രഷറർ മഹേഷ് കുമാർ, വനിതവേദി ചെയർപേഴ്സൺ രമ സുധീർ, വൈസ് പ്രസിഡൻറുമാരായ എൻ.കെ. വിജയകുമാർ, യു.കെ. ഹരിപ്രസാദ്, ഉപദേശക സമിതി അംഗങ്ങളായ അനിൽ കേളോത്ത്, കെ. രമേഷ്, ബാലവേദി കൺവീനർ സഞ്ജയ് ജിതേഷ് എന്നിവരും കെ. ഓമനക്കുട്ടൻ, ഗിരിമന്ദിരം ശശികുമാർ, വിജേഷ് മാരാർ, വിനോജ്കുമാർ, ശ്രീഷ ദയാനന്ദൻ, മഹമൂദ് പെരുമ്പ, കെ.പി. അനിൽകുമാർ, ഷിജു രവീന്ദ്രൻ, എൽദോ ബാബു തുടങ്ങിയവരും സംസാരിച്ചു.
കെ.വി. സൂരജ് 'പ്രവാസി ക്ഷേമനിധിയും നോർക്ക അംഗത്വവും' വിഷയത്തിൽ ക്ലാസെടുത്തു. സുനിൽ പൂക്കോടിെൻറ ചിത്രപ്രദർശനവുമുണ്ടായി. ഫോക് വൈസ് പ്രസിഡൻറ് എ. രാജേഷ് ബാബു അധ്യക്ഷത വഹിച്ചു. ഫോക് ജോയൻറ് ട്രഷറർ പ്രമോദ് പയ്യന്നൂർ സ്വാഗതവും സ്നേഹസംഗമം കൺവീനർ കെ.പി. പ്രണീഷ് കുമാർ നന്ദിയും പറഞ്ഞു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.